കൊച്ചിയിൽ ടൈം ബോംബിനായി കുട്ടികൾ ശാഠ്യം പിടിച്ചു, പിന്നെ സംഭവിച്ചതിങ്ങനെ

Web Desk
Posted on November 05, 2019, 11:03 am

കൊച്ചി: ഭക്ഷ്യവസ്തുക്കളിൽ നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുള്ള വസ്തുക്കളുടെ പേരുകളടക്കം നൽകണമെന്നാണ് നിയമം എങ്കിലും  ഈ മിഠായിയിൽ ഇതൊന്നും ഇല്ലെന്ന് ഒന്നാംക്ലാസ്സുകാരിയുടെ വാശിയിൽ മിഠായി വാങ്ങി കുടുങ്ങിയ ഒരു പിതാവ് കുറിയ്ക്കുന്നു.

കുറിപ്പിങ്ങനെ; ഈ ചിത്രത്തിൽ കാണുന്നത് ടൈം ബോംബ്. നമ്മുടെ കുരുന്നുകളെ ലഹരിയിലേയ്ക്കു നയിക്കുന്ന പുതിയ ചുവിങ് ഗം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന മകൾ ടൈംബോംബ് എന്ന മിഠായി വാങ്ങി കൊണ്ട് വരണമെന്ന് ശാട്യം പിടിക്കുന്നു. ഒടുവിൽ അത് പിണക്കത്തിലെത്തി. വീടിനടുത്തെ മദ്രസ്സക് സമീപത്തെ കടയിൽ നിന്നും സാധനം കിട്ടി. കടക്കാരനോട് ചുമ്മാ ചോദിച്ചു എന്താ ഈ ചൂവിങ് ഗമ്മിന്റെ പ്രേത്യേകത? ചെറിയ പുളിപ്പും മധുരവുമാണ് കുട്ടികൾ ധാരാളമായി കൊണ്ടുപോകുന്നുണ്ട് .

ഞാൻ ടൈംബോംബ് വാങ്ങി വീട്ടിലെത്തി. തൊട്ടടുത്ത ദിവസം സ്ക്കൂളിലെ രക്ഷിതാക്കളുടെ വാട്സ്ആപ് ഗ്രൂപ്പിൽ ഒരു അമ്മയുടെ പരിഭ്രാന്തിയോടെയുള്ള ഒരു പോസ്റ്റ് വന്നു. ടൈം ബോംബിനെ കുറിച്ചായിരുന്നു അത്. ഈ ചൂവിങ് ഗം കഴിച്ച മകന് തലകറക്കവും വയറു വേദനയും ഛർദിയും അനുഭവപ്പെട്ടെന്ന്. തൊട്ടു പിന്നാലെ സമാന അനുഭവങ്ങൾ മറ്റു ചില രക്ഷിതാക്കളും പങ്കുവെച്ചു.

ഇനി ചൂവിങ് ഗമ്മിനെ കുറിച്ചു പറയാം, പേര് ക്യാൻഡിക്കോ ടൈം ബോംബ്. പാക്കിങ് കവറിൽ തലയോട്ടി, ചേരുവകൾ എന്തൊക്കെയെന്നു അജ്ഞാതം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം മാത്രം സുലഭമായി വിൽക്കപ്പെടുന്ന ഈ ചൂവിങ്ഗത്തിന്റെ ചേരുവകൾ കണ്ടെത്തിയാൽ ഒരു പക്ഷെ അത് ഞെട്ടിക്കുന്നതായിരിക്കും. അതിനാൽ ഈ ലഹരി പദാർത്ഥത്തിന്റെ വില്പന തടയാൻ അടിയന്തര നടപടികൾ പോലീസും എക്‌സൈസ് ആരോഗ്യവകുപ്പുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണം. ഇത് സംബന്ധിച്ചു സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.