ബോള്‍ഗാട്ടിയിലെ ഗ്രാന്‍റ് ഹയാത് റസ്‌റ്റൊറന്‍റിനെതിരെ മോഷണ പരാതി

Web Desk
Posted on June 02, 2019, 5:21 pm

കൊച്ചി: കൊച്ചിയിലെ പ്രമുഖ ഹോട്ടലായ ഗ്രാന്‍റ് ഹയാത് റസ്‌റ്റൊറന്‍റിനെതിരെ പരാതി. പണം നഷ്ടപ്പെട്ടതായി പരാതിപ്പെട്ട് കൊച്ചി സ്വദേശി മൃണാളാണ് രംഗത്ത് വന്നിരിക്കുന്നത്.
വാഹനത്തില്‍ വെച്ചിരുന്ന പഴ്‌സില്‍ നിന്ന് പണം നഷ്ടപ്പെട്ടതായി ഹോട്ടല്‍ അധികൃതരെ അറിയിച്ചിട്ടും മാനേജരുള്‍പ്പെടെയുള്ളവര്‍ കാര്യമായെടുത്തില്ലെന്നും യുവാവ് പരാതിയില്‍ പറയുന്നു. ഫേസ് ബുക്ക് ലൈവിലെത്തിയാണ് ഇദ്ദേഹം പരാതി നല്‍കിയത്. ഈ ഹോട്ടലില്‍ ഇത് സ്ഥിരമായി നടക്കാറുള്ളതാണോ എന്നും മൃണാള്‍ സംശയമുന്നയിക്കുന്നുണ്ട്.

ഫേസ്ബുക്ക് ലൈവ്: