സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് പൂർണമായും നിരോധിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്ന് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് പിടിച്ചെടുക്കുന്നതിനും പിഴ ചുമത്തുന്നതിനും ഗ്രാമപഞ്ചായത്തുകൾക്ക് പഞ്ചായത്ത് ഡയറക്ടർ കർശന നിർദ്ദേശം നൽകി. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും സ്ഥാപനങ്ങളിൽ ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് നിരോധനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി അടിയന്തര പരിശോധന നടത്താൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നിർദ്ദേശം നൽകി.
ഇതുവരെ രണ്ട് തവണകളായി നടത്തിയ പരിശോധനയിൽ 9.57 ടൺ നിരോധിത ഉല്പന്നങ്ങളാണ് പിടിച്ചെടുത്തത്. 60,04,876 രൂപയുടെ പിഴ ചുമത്തി നോട്ടീസ് നൽകിയിട്ടുണ്ട്.
English Summary: A complete ban on single-use plastics
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.