കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കണ്ണൂര്‍ കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസുകളില്‍ അര്ജുന് ആയങ്കിയുടെത് അടക്കം പങ്ക് പൊലീസ് അന്വേഷിക്കുന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കണ്ണൂരിലെ ക്വട്ടേഷൻ സംഘത്തിന് പങ്കുള്ളതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം. കണ്ണൂർ എയർപോർട്ട് വഴിയും അല്ലാതെയുമുള്ള തട്ടിപ്പുകളും അന്വേഷണ പരിധിയിലുണ്ട്.
സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍ അര്ജുന് ആയങ്കിയാണെന്നാണ് കസ്റ്റംസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കണ്ണൂര്‍ സ്വദേശിയായ അര്ജുന് നേരത്തെയും സമാന കേസുകളില്‍ ഇടപെട്ടതായാണ് വിവരം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. കണ്ണൂരിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന സ്വർണ്ണക്കടത്ത് സംഭവങ്ങളിൽ അർജുൻ ആയങ്കിയടക്കമുള്ള ക്വട്ടേഷൻ സംഘങ്ങളുടെ പങ്കാണ് പോലീസ് അന്വേഷിക്കുന്നത്. സ്വർണ്ണക്കടത്തിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്ന രാഷ്ട്രീയ നേതാക്കളുടെ ആരോപണവും പോലീസിന്റെ അന്വേഷണത്തിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം കൂത്തുപറമ്പില്‍ ക്വറന്റീനില്‍ ഇരുന്ന യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ സംഭവത്തിലും കണ്ണൂര്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവങ്ങളിലും ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണം. എന്നാൽ ഇത്തരം കേസുകളിൽ പരാതിക്കാർ ഇല്ല എന്നതാണ് അന്വേഷണ സംഘത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
English Summary :Complete Investigation against Arjun Ayanki
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.