Web Desk

പോത്തൻകോട്

March 31, 2020, 1:34 pm

പോത്തൻകോട് സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ; ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Janayugom Online

സംസ്ഥാനത്ത് രണ്ടാമത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത പോത്തൻകോടും പരിസരത്തും ഫെബ്രുവരി അവസാന വാരത്തിന് ശേഷം കൊവിഡ് ബാധിത പ്രദേശങ്ങളിൽ നിന്നുള്ളവർ റിപ്പോർട്ട് ചെയ്യണം എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.നാട്ടുകാര്‍ എല്ലാവരും മൂന്നാഴ്ച ക്വാറന്റീനില്‍ കഴിയണമെന്നും മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ പറഞ്ഞു. പോത്തന്‍കോട് പഞ്ചായത്തിലും തിരുവനന്തപുരം കോര്‍പറേഷനിലെ അരിയോട്ടുകോണം, മേലേമുക്ക് പ്രദേശങ്ങളിലും ക്വാറന്‍റീന്‍ ബാധകമാണ്. അണ്ടൂര്‍കോണം പഞ്ചായത്തില്‍ പോത്തന്‍കോടിനോടു ചേര്‍ന്ന പ്രദേശത്തും ക്വാറന്റീന്‍ പ്രഖ്യാപിച്ചു. അതേസമയം, 60 വയസ്സു കഴിഞ്ഞവര്‍ പുറത്തിറങ്ങരുതെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തില്‍ രണ്ടാമത്തെ കോവിഡ് മരണം. രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം പോത്തന്‍കോട് വാവറമ്പലത്ത് അബ്ദുല്‍ അസീസ് മരിച്ചു. 68 വയസായിരുന്നു.പോത്തൻകോട് സ്വദേശിയുമായി ഇടപഴകിയ എല്ലാപേരെയും കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണത്തെ ആരംഭിച്ചു.

ENGLISH SUMMARY: com­plete lock down in pothencode

YOU MAY ALSO LIKE THIS VIDEO