ഞായറാഴ്ച സമ്പൂർണ ലോക്ഡൗണ്‍; ഇളവുകൾ ആര്‍ക്കൊക്കെ?

Web Desk

തിരുവനന്തപുരം

Posted on May 09, 2020, 6:31 pm

ഞായറാഴ്ച പ്രഖ്യപിച്ച സമ്പൂർണ ലോക് ഡൗണിൽ അവശ്യ വിഭാഗങ്ങൾക്ക് ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. അവശ്യ സേവനങ്ങൾ, പാൽ വിതരണം, ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ സ്റ്റോറുകൾ, അനുബന്ധ സ്ഥാപനങ്ങള്‍, കോവിഡ് 19 പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജനം നടത്തുന്ന സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

ഹോട്ടലുകളില്‍ ടേക്ക് എവേ സര്‍വീസ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അനുവദിനീയമായ കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മാത്രമാണ് യാത്രാനുമതിയുള്ളത്. മറ്റ് അടിയന്തര സാഹചര്യം വന്നാല്‍ ജില്ലാ അധികാരിയുടെയോ പോലീസിന്റെയോ പാസുമായി മാത്രം സഞ്ചരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY: com­plete lock down on sun­day

YOU MAY ALSO LIKE THIS VIDEO