September 29, 2022 Thursday

Related news

September 29, 2022
September 29, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 11, 2022
September 11, 2022

കോവിഡ് ഭീതി; കോഴിക്കോട് ഇനി ഞായറാഴ്ച്ചകളിൽ സമ്പൂർണ്ണ ലോക്ഡൗൺ

Janayugom Webdesk
കോഴിക്കോട്
July 15, 2020 11:24 am

കോവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്ചകളിലും ജില്ലയിൽ സമ്പൂർണ്ണ അടച്ചുപൂട്ടൽ നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതോടൊപ്പം കൊയിലാണ്ടി, ചോമ്പാൽ ഹാർബറുകളുടെ പ്രവർത്തനവും ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിരോധിച്ചു.

കോഴിക്കോട് തൂണേരിയിൽ ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നത്. 600 പേരിൽ നടത്തിയ ആൻറിജൻ ടെസ്റ്റിലാണ് 43 പേർക്ക് കൂടി കോവിഡ് കണ്ടെത്തിയത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് പഞ്ചായത്ത് പ്രസിഡൻറും രണ്ട് അംഗങ്ങളും അടക്കം 53 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തൂണേരിയിൽ മാത്രം 97 പേർക്ക് രോഗം കണ്ടെത്തി. തൂണേരി പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.

തൂണേരിയിൽ രണ്ട് പേരിൽ നിന്നാണ് മറ്റുള്ളവർക്ക് കോവിഡ് രോഗബാധയുണ്ടായത്. ഇന്നലെവരെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുള്ള നിരവധിപേർ പ്രദേശത്തുണ്ട്. ജില്ലയിലെ തലക്കുളം അടക്കമുള്ള പ്രദേശങ്ങളിലും കൂടുതൽ കോവിഡ് രോഗബാധസാധ്യത നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലയിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്.

സമ്പർക്ക രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പഞ്ചായത്ത് തലത്തിൽ കോവിഡ് ചികിൽസാ കേന്ദ്രങ്ങൾ സജ്ജീകരിക്കാൻ തീരുമാനമായിട്ടുണ്ട്. പത്ത് ദിവസത്തിനകം സംസ്ഥാനത്താകെ അമ്പതിനായിരം കിടക്കകൾ സജ്ജീകരിക്കാനാണ് തീരുമാനം. ഇതിന് നേതൃത്വം നൽകാൻ 14 ജില്ലകളിലും പ്രത്യേകം ഐഎഎസ് ഓഫീസർമാരെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.

Eng­lish sum­ma­ry; com­plete lok­down in sunday

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.