20 April 2024, Saturday

Related news

January 10, 2024
October 16, 2023
October 9, 2023
September 17, 2023
September 8, 2023
August 21, 2023
July 14, 2023
July 7, 2023
November 29, 2022
October 13, 2022

സമ്പൂർണ വാക്സിനേഷൻ ജനുവരിയോടെ: മന്ത്രി വീണാ ജോർജ്‌

Janayugom Webdesk
തിരുവനന്തപുരം
October 6, 2021 7:07 pm

സംസ്ഥാനത്ത്‌ 18ന്‌ മുകളിലുള്ള എല്ലാവർക്കും ഒക്ടോബറിൽ ഒന്നാം ഡോസും 2022 ജനുവരിയോടെ രണ്ടാം ഡോസും നൽകാനാകുമെന്ന്‌ മന്ത്രി വീണാ ജോർജ്‌ നിയമസഭയിൽ പറഞ്ഞു. 2.47 കോടി പേർക്ക് (92.8 ശതമാനം) ഒന്നാം ഡോസും 1.12 കോടിക്ക് (42.2 ശതമാനം) രണ്ടാം ഡോസും നൽകി. 

കോവിഡ് ‑ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് 50,000 രൂപ അപേക്ഷ കിട്ടുന്നത്‌ അനുസരിച്ച്‌ വിതരണം പൂർത്തിയാക്കും. എ എൻ ഷംസീറിന്റെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടി പറയുകയായിരുന്നു മന്ത്രി.
വാക്സിന്റെ പാർശ്വഫലമായി ചിലർക്ക്‌ പ്രത്യേക അസുഖങ്ങളും ബുദ്ധിമുട്ടുകളും ശ്രദ്ധയിൽപെട്ടിട്ടുണ്ട്‌. ഇതിൽ പഠനം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry : com­plete vac­ci­na­tion in ker­ala willbe achieved by jan­u­ary says health minister

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.