Web Desk

തിരുവനന്തപുരം

March 19, 2021, 3:51 pm

വാക്ക് പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍; പ്രകടന പത്രികയിലെ 600 ല്‍ 570 നടപ്പാക്കി: മുഖ്യമന്ത്രി

Janayugom Online

എൽഡിഎഫ് സർക്കാർ പ്രകടന പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 570 എണ്ണവും പൂർത്തീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ എത്രകണ്ട് നടപ്പായെന്ന് ജനങ്ങൾക്ക് മനസിലാവുന്ന തരത്തിൽ ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കിയിട്ടുണ്ട്. നാല് വർഷം തുടർച്ചയായി അത് ചെയ്തു. ഇത് അഞ്ചാമത്തെ വർഷമാണ്.നാല് വർഷവും പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ ഇതുവരെ എത്തി നിൽക്കുന്നത് 600ൽ 570 എണ്ണമാണ്. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കാൻ സർക്കാരിന് കഴിഞ്ഞു.

ഓഖി, നിപ പ്രളയം, കാലവർഷക്കെടുതി, തുടരുന്ന കൊവിഡ് മഹാമാരി, ഇതിനൊന്നും ഇടവേള ഉണ്ടായിട്ടില്ല. ഇതിനെ നേരിടാനും അതിജീവിക്കാനും നടക്കേണ്ട വികസന കാര്യങ്ങൾ നടപ്പാക്കാനും സർക്കാരിന് സാധിച്ചു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കേവലം വാഗ്ദാനങ്ങളല്ലെന്നും അത് നടപ്പാക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഈ വാഗ്ദാനങ്ങള്‍ അഞ്ച് വര്‍ഷംകൊണ്ട് നടപ്പാക്കാനായെന്ന് എല്‍.ഡി.എഫ് സര്‍ക്കാരിന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചു.

ENGLISH SUMMARY: com­plet­ed 570 out of 600 in com­mu­nist manifesto

YOU MAY ALSO LIKE THIS VIDEO