October 3, 2022 Monday

മാനസസരോവറിലേക്ക് പുതിയ പാത പൂർത്തിയായി

Janayugom Webdesk
ന്യൂഡൽഹി:
May 8, 2020 8:40 pm

കൈലാസ് മാനസസരോവറിലേക്ക് ഉത്തരാഖണ്ഡിലൂടെ പുതിയ പാതയുടെ നിർമ്മാണം പൂർത്തിയായി. ധാർചുല പട്ടണത്തെ ലിപുലെഖ് പാസുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പാത. സമുദ്രനിരപ്പിൽ നിന്ന് 17,000 അടി ഉയരത്തിലാണിത്. ഇന്ത്യ- ചൈന അതിർത്തിയിലെ ലിപുലെഖ് പാസ് വരെ എത്തുന്ന റോഡ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വെള്ളിയാഴ്ച വീഡിയോ കോൺഫറൻസിൽ ഉദ്ഘാടനം ചെയ്തു.വൈകാതെ തീർത്ഥാടകർക്കായി റോഡ് തുറന്നു കൊടുക്കും.

മറ്റ് റൂട്ടുകളെ അപേക്ഷിച്ച് ഏറ്റവും ദൈർഘ്യം കുറഞ്ഞതും ചെലവ് കുറഞ്ഞതുമാണ് പുതിയ പാത. മാത്രമല്ല, വാഹനത്തിൽ രണ്ട് ദിവസംകൊണ്ട് മാനസസരോവറിൽ എത്തിച്ചേരാൻ കഴിയും. ടിബറ്റുമായി ചേർന്നുകിടക്കുന്ന പ്രദേശത്തെ സേനാവിന്യാസത്തിനും പുതിയ റോഡ് സഹായകരമാകും.

ENGLISH SUMMARY: com­plet­ed new path to manasarovar

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.