19 April 2024, Friday

മരിയുപോൾ പൂർണമായും കീഴടക്കി; റഷ്യൻ സൈന്യം

Janayugom Webdesk
മോസ്കോ
April 18, 2022 8:53 pm

ഉക്രെയ്നിലെ മരിയുപോൾ പൂർണമായും കീഴടക്കിയതായി റഷ്യൻ സൈന്യം. ഒളിച്ചിരിക്കാൻ ടണലുകളുള്ള അസോവ്സ്തൽ സ്റ്റീൽ മിൽ പരിസരത്ത് മാത്രമാണ് നിലവിൽ ഉക്രെയ്ൻ സൈന്യമുള്ളത്. ഉക്രെയ്ൻ സൈന്യത്തോട് കീഴടങ്ങണമെന്നും റഷ്യ ആവശ്യപ്പെട്ടു.

മരിയുപോളിൽ ടർക്കിഷ് പള്ളിയിൽ ഉക്രയ്ൻ നവനാസികൾ തടവിലാക്കിയവരെ രക്ഷപ്പെടുത്തിയതായി റഷ്യൻ പ്രതിരോധവക്താവ് മേജർ ജനറൽ ഇഗർ കൊനാഷെൻകോവ് പറഞ്ഞു.

എന്നാൽ, മരിയുപോൾ ചെറുത്തുനിൽക്കുകയാണെന്ന് ഉക്രെയ്ന്റെ ഉപപ്രതിരോധ മന്ത്രി ഹന്ന മല്യാർ പറഞ്ഞു. രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലേക്ക് കയറാൻ സമ്മതിക്കാതെ റഷ്യൻ സൈന്യത്തെ പ്രതിരോധിക്കുകയാണ് മരിയൂപോളെന്നും അവർ പറഞ്ഞു.

റഷ്യ കരുതിക്കൂട്ടി മരിയൂപോളിലുള്ള ഓരോരുത്തരെയും ആക്രമിക്കുകയാണെന്ന് ഉക്രയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി ആരോപിച്ചു. ഖർകിവിൽ ഷെൽ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടതായും 13 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

Eng­lish summary;Completely sub­dued by Mariyupol; Russ­ian Army

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.