26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 21, 2025
March 20, 2025
March 19, 2025
March 15, 2025
March 8, 2025
February 28, 2025
February 21, 2025
February 8, 2025
February 5, 2025
January 31, 2025

കാര്‍ഷിക മേഖലയ്ക്കായി സമഗ്ര കര്‍മ്മ പദ്ധതി; കൃഷി സമൃദ്ധിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

Janayugom Webdesk
തിരുവനന്തപുരം
January 31, 2025 8:39 am

സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന സമഗ്ര കർമ്മ പദ്ധതിയായ കൃഷി സമൃദ്ധി പദ്ധതിക്ക് നാളെ തുടക്കമാവും. പ്രാഥമിക കാർഷിക മേഖലയെ ശാക്തീകരിക്കുന്നതിനൊപ്പം ദ്വിതീയ കാർഷിക മേഖലയുടെ ഉന്നമനത്തിലൂടെ കാർഷിക സ്വയംപര്യാപ്തത കൈവരിക്കുക, കർഷകരുടെ വരുമാന വർധനവും കേരളീയ ജനതയ്ക്ക് സുരക്ഷിത ഭക്ഷണവും ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തെ സാധ്യമാക്കുന്നതിനാണ് പദ്ധതി. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ രണ്ടാം ഘട്ടമായി കൃഷിഭവൻ തലത്തിൽ രൂപീകരിച്ച കൃഷിക്കൂട്ടങ്ങളിലൂടെയാവും പ്രാഥമിക പ്രവർത്തനങ്ങൾ നടപ്പിലാക്കുക. കാർഷിക പ്രാധാന്യമുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ച് മൂന്ന് ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നത്. പ്രാരംഭമായി തെരഞ്ഞെടുത്ത 107 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കും. 

ഉല്പാദന‑സേവന‑മൂല്യ വർധിത മേഖലകളിൽ വാർഡുതലത്തിൽ രൂപീകരിച്ചിട്ടുള്ള കൃഷിക്കൂട്ടങ്ങളിലൂടെ അതത് മേഖലകളിലെ വികസന മൈക്രോ പ്ലാനുകൾ തയ്യാറാക്കലാണ് ഒന്നാം ഘട്ടം. കർഷക ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ മാതൃകാ കൃഷിയിടങ്ങളും, മികച്ച സംയോജിത കൃഷിയിടങ്ങളും ഒന്നാം ഘട്ടത്തിൽ തയ്യാറാക്കും. നൂതന കൃഷി രീതികൾക്കും, നൂതന കൃഷിക്കും, സമ്മിശ്ര കൃഷിരീതികൾക്കും, കാർഷിക യന്ത്രവൽക്കരണത്തിനും മുൻതൂക്കം നൽകും. കൃഷി സംബന്ധിച്ച വിവരശേഖരണം കതിർ ആപ്പിലൂടെ നടപ്പിലാക്കും. ഒന്നാം ഘട്ടത്തിലെ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ വാർഡുകളില്‍ കൃഷിയോഗ്യമായ സ്ഥലങ്ങൾ കണ്ടെത്തുകയാണ് രണ്ടാം ഘട്ടം. അതത് മേഖലകളിൽ ഏറ്റവും ആദായകരമായും അതേസമയം ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് നയിക്കാനും പ്രാപ്തമായ വിളകൾ തെരഞ്ഞെടുക്കും. തരിശു കിടക്കുന്ന ഭൂമികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപന ഇടപെടലിലൂടെ കൃഷി പുനരാരംഭിക്കാനുള്ള നടപടികൾ കൈക്കൊള്ളും. ഉല്പാദന വിള നിർണയ വിപണന രേഖ അടിസ്ഥാനമാക്കി കൃഷി ചെയ്യേണ്ട വിളകൾ നിശ്ചയിച്ച് കൃഷിക്കൂട്ടങ്ങള്‍, കർഷകര്‍, ഉല്പാദക സംഘങ്ങള്‍ എന്നിവരെ സംഘടിപ്പിച്ച് ഉല്പാദനം ആരംഭിക്കുക എന്നതാണ് മൂന്നാം ഘട്ടം. 

ഉല്പാദന വിള നിർണയ വിപണന രേഖ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാന, കേന്ദ്രാവിഷ്കൃത, തദ്ദേശ സ്വയംഭരണ പദ്ധതികൾ സംയോജിപ്പിച്ചാവും കൃഷി സമൃദ്ധി പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുക. കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന പോഷക സമൃദ്ധി മിഷൻ, ജൈവ കാർഷിക മിഷൻ എന്നീ പദ്ധതി പ്രവർത്തനങ്ങളും സംസ്ഥാനവ്യാപകമായി കാർഷിക മുന്നേറ്റത്തിന് ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതിക്ക് കൂടുതൽ വേഗം പകരും.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 3.30ന് പാലക്കാട് തൃത്താല വി കെ കടവ് ലുസൈൽ പാലസിന് സമീപം സജ്ജീകരിക്കുന്ന വേദിയിൽ കൃഷി മന്ത്രി പി പ്രസാദ് നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.