25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 20, 2025
February 28, 2025
January 3, 2025
August 21, 2024
May 3, 2024
April 18, 2024
April 17, 2024
March 2, 2024
January 4, 2024
November 11, 2023

കുട്ടനാടിന്റെ സമഗ്ര വികസനം; മന്ത്രിതല യോഗം 22 ന്

Janayugom Webdesk
തിരുവനന്തപുരം
December 19, 2021 8:51 am

കുട്ടനാടിന്റെ സര്‍വതല സ്പര്‍ശിയായ വികസനം സാധ്യമാക്കുവാനും പ്രദേശം നേരിടുന്ന വെള്ളപ്പൊക്കപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനുമായി 22 ന് മന്ത്രിതല യോഗം ചേരുമെന്നു മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രി സജി ചെറിയാന് പുറമേ കൃഷി മന്ത്രി പി പ്രസാദ്‌, റവന്യു മന്ത്രി കെ രാജന്‍, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരും മറ്റ് ജനപ്രതിനിധികളും ഉന്നതോദ്യോഗസ്ഥരും പങ്കെടുക്കും.
കുട്ടനാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ മഴക്കാലത്തെ വെള്ളപ്പൊക്കം ശാശ്വതമായി പരിഹരിക്കുവാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കുട്ടനാട്, അരൂര്‍, ചേര്‍ത്തല മേഖലകളിലെ വേലിയേറ്റം, കുട്ടനാട്ടില്‍ വിവിധ വകുപ്പുകള്‍ നടത്തിവരുന്ന പദ്ധതികളുടെ ഏകോപനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. 

ENGLISH SUMMARY:Comprehensive devel­op­ment of Kut­tanad; Min­is­te­r­i­al meet­ing on the 22nd
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.