Web Desk

തിരുവനന്തപുരം

January 20, 2021, 3:12 pm

കിഫ്ബിയിലൂടെ സമഗ്ര വികസനം; അടിയന്തര പ്രമേയത്തില്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഭരണപക്ഷം

Janayugom Online

നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ചയില്‍ കിഫ്ബിയുടെ നേട്ടങ്ങളും അതുമൂലം വന്ന വികസന പ്രവർത്തനങ്ങളും എണ്ണിപ്പറഞ്ഞ് സര്‍ക്കാര്‍. അടിയന്തര പ്രമേയ ചർച്ചയെ അവസരമാക്കുകയായിരുന്നു ഭരണപക്ഷ എംഎല്‍എമാര്‍. പ്രതിപക്ഷത്തിന്റെ കിഫ്ബി വിരുദ്ധ നിലപാടിന് പിന്നിൽ ബിജെപി-കോൺഗ്രസ് ഗൂഢാലോചനയെന്ന് എംഎല്‍എമാര്‍ തുറന്നടിച്ചു.

സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. 60,000 കോടിയുടെ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് കിഫ്ബി വഴി നടപ്പാക്കുമ്പോൾ അതിന് തുരങ്കം വയ്ക്കുകയാണ് പ്രതിപക്ഷം. കിഫ്ബി വഴി സ്വന്തം മണ്ഡലത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പേരിൽ ഫ്ളക്സുകൾ നിരത്തുന്ന പ്രതിപക്ഷം അതിനെതിരെ നിയമസഭയിൽ വന്നു പ്രസംഗിക്കുന്നത് പരിഹാസ്യമാണെന്നും ഭരണപക്ഷ എംഎല്‍എമാര്‍ പറഞ്ഞു.

Eng­lish sum­ma­ry: Com­pre­hen­sive devel­op­ment through KIIFB

You may also like this video: