18 April 2024, Thursday

നിര്‍ബന്ധിത വാക്സിനേഷന്‍ ; ഒട്ടാവയില്‍ അടിയന്തരാവസ്ഥ

Janayugom Webdesk
ഒട്ടാവ
February 7, 2022 10:03 pm

നിര്‍ബന്ധിത വാക്സിനേഷനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന കാനഡയുടെ തലസ്ഥാന നഗരമായ ഒട്ടാവയില്‍ മേയര്‍ അടിയന്താരവസ്ഥ പ്രഖ്യാപിച്ചു. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇതര രാജ്യങ്ങളുടെ പിന്തുണയും സഹായവും ലഭിക്കുന്ന സാഹചര്യത്തില്‍ അടിയന്തരാവസ്ഥ ആവശ്യമാണെന്നും വാട്‍സണ്‍ കൂട്ടിച്ചേര്‍ത്തു. നിര്‍ബന്ധിത വാക്സിനേഷനെതിരെ ഫ്രീഡം കണ്‍വോയ് എന്ന് പേരില്‍ നടത്തുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ പ്രതിഷേധത്തിന് പിന്തുണ ശക്തമായി വരുന്ന സാഹചര്യത്തിലാണ് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അതേസമയം , കാനഡയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നത് യുഎസ് ആസ്ഥാനമായ സംഘങ്ങള്‍ അവസാനിപ്പിക്കണമെന്ന് മുൻ യുഎസ് അംബാസഡർ ബ്രൂസ് ഹേമാന്‍ ആവശ്യപ്പെട്ടു. ഫ്രീഡം കണ്‍വോയിക്ക് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുയായികളും പിന്തുണ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യുഎസ് ബാസിഡര്‍ ബ്ര്യൂസ് ഹെയ്മൻ ആവശ്യപ്പെട്ടു.

ഒരു സാഹചര്യത്തിലും യുഎസിലെ ഒരു സംഘങ്ങളും കാനഡയിലെ വിനാശകരമായ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകരുതെന്നും ഹേമന്‍ ട്വീറ്റ് ചെയ്തിരുന്നു. കാന‍ഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തീവ്ര ഇടത് ഭ്രാന്തനാണെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിമര്‍ശിച്ചിരുന്നു. മണ്ടന്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കാനഡയെ നശിപ്പിക്കുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു.

eng­lish summary;Compulsory vac­ci­na­tion in Ottawa

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.