ഐ എന്‍ എസ് വിക്രാന്തിലെ മോഷണം: പ്രതിരോധ രംഗത്തെ വീഴ്ചകളുടെ തെളിവ്

Web Desk
Posted on September 18, 2019, 7:26 pm

കൊച്ചി :കൊച്ചി കപ്പല്‍ശാലയടക്കം സ്വാകാര്യവല്‍ക്കരിക്കാന്‍ നീക്കം നടക്കുമ്പോള്‍ നേവിക്കായി നിര്‍മിക്കുന്ന ഐ എന്‍ എസ് വിക്രാന്തില്‍ നടന്ന മോഷണം പ്രതിരോധ രംഗത്തടക്കം വരുന്ന വീഴ്ചകളിലേയ്ക്ക് ചൂണ്ടുപലകയാവുന്നു .ഇന്ത്യ തദ്ദേശിയമായി നിര്‍മിക്കുന്ന ആദ്യത്തെ വിമാന വാഹിനി കപ്പലില്‍ (ഇന്‍ഡിജെനസ് എയര്‍ ക്രാഫ്റ്റ് കാരിയര്‍ഐഎസി) ആണ് മോഷണം നടന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ കാണാനില്ലാത്തതു യുദ്ധ കപ്പലിന്റെ നിര്‍മണം നടത്തുന്ന കപ്പല്‍ ശാലാ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്.ഇത് എപ്പോഴാണ് നഷ്ട്ടപെട്ടതെന്ന വിവരം പോലും പൊലീസിന് നല്കാന്‍ കപ്പല്‍ശാല അധികൃതര്‍ക്കായില്ല .കരാര്‍ തൊഴിലില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളുടെ പൂര്‍ണ വിവരം പോലും അധികൃതരുടെ പക്കലിലെന്ന വിവരം വന്നതോടെ കപ്പലില്‍ നടന്ന മോഷണത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്നലെ കപ്പല്‍ നിര്‍മാണ ശാലയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കൊച്ചി സിറ്റിപോലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കംപ്യൂട്ടറിലെ ഹാര്‍!ഡ് ഡിസ്‌ക്, ഫാന്‍ അടക്കമുള്ളവയാണ് നഷ്ടമായത്. കപ്പല്‍ശാല അധികൃതരുടെ പരാതിയില്‍ സൗത്ത് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണു ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത് . കപ്പലുമായി ബന്ധപ്പെട്ട രേഖകളൊന്നും നഷ്ടമായ കംപ്യൂട്ടര്‍ ഹാര്‍!ഡ് ഡിസ്‌കില്‍ ഇല്ലെന്നാണ് കപ്പല്‍ശാല അധികൃതര്‍ പറയുന്നത് . കപ്പല്‍ ശാലയിലെ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ജില്ലാ െ്രെകംബ്രാഞ്ചിന്റെ അന്വേഷണം. ജീവനക്കാരെയും തൊഴിലാളികളെയും ചോദ്യം ചെയ്തു. അതിനിടെ മോഷണവുമായി ബന്ധപ്പെട്ട് ഐബി, മിലറ്ററി ഇന്റലിജന്‍സ് തുടങ്ങിയ ഏജന്‍സികള്‍ വിവരങ്ങള്‍ ശേഖരിച്ചു.