തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ ഈഴവ മുന്‍ഗണന വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവുണ്ട്. സയന്‍സ്/ആര്‍ട്സ്/കൊമേഴ്സ് വിഷയങ്ങളില്‍ അംഗീകൃത സര്‍വകലാശാല ബിരുദം ഉണ്ടായിരിക്കണം. ഡേറ്റാ ബെയ്സ് മാനേജ്മെന്റ് സിസ്റ്റത്തില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് മെയിന്റനന്‍സിലെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടാവണം.
ശമ്പളം 28000–59400. പ്രയപരിധി 2019 ജനുവരി ഒന്നിന് 18–41 വയസ്സ് (നിയമാനുസൃത വയസിളവ് ബാധകം). ഈഴവ മുന്‍ഗണന വിഭാഗത്തിന്റെ അഭാവത്തില്‍ മുന്‍ഗണനയില്ലാത്ത വിഭാഗത്തെയും/മറ്റ് സംവരണ വിഭാഗങ്ങളെയും /ജനറല്‍ വിഭാഗത്തിനെയും പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി (മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി സഹിതം) തൊട്ടടുത്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 22 നകം നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.