മുൻകാല കമ്മ്യൂണിസ്റ്റ് നേതാവ് ശങ്കുണ്ണി നിര്യാതനായി

Web Desk
Posted on December 14, 2018, 6:52 pm

ഒല്ലൂർ: മുൻ കാല കമ്മ്യൂണിസ്റ്റ്  നേതാവും സി പി ഐ മരത്തക്കാര ലോക്കൽ കമ്മിറ്റി അംഗവുമായ മരത്തക്കര   കളരിക്കൽ വീട്ടിൽ ശങ്കുണ്ണി(തങ്കപ്പൻ-81) നിര്യാതനായി. സംസ്‍കാരം നാടത്തി.

ഭാര്യാ ലീല, മക്കൾ : അജിത, ഭാസി, ബോസ് . മരുമക്കൾ : ദേവരാജൻ, രാജി, വിനീത.  20‑ആം വയസ്സിൽ പാർട്ടിയിൽ എത്തിയ ഇദ്ദേഹം ദീഘകാലം മരത്തക്കാര  ലോക്കൽ കമ്മിറ്റി സെക്രെട്ടറിയായിരുന്നു.  1964‑ൽ പാർട്ടി പിളർന്നതിനുശേഷവും ഇദ്ധേഹം  സി പി ഐ സെക്രട്ടറി പദം  തുടർന്നു.  ഒരു തവണ പുത്തൂർ പഞ്ചായത്ത് ഭരണസമിതിയിലേക്കു മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. വർദ്ധക്യത്തിലും,  അടുത്ത നാൾ  വരെ ഇദേഹം  പാർട്ടിപ്രവർത്തനത്തിൽ സജീവമായിരുന്നു. മരണവിവരമറിഞ്ഞു സി പി ഐ ദേശിയ കൌൺസിൽ അംഗം കെ പി രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, മേയർ അജിത വിജയൻ, മറ്റു നേതാക്കളയായ ടി ആർ രമേഷ്കുമാർ ‚ഒല്ലൂർ മണ്ഡലം സെക്രട്ടറി  ടി ആർ രാധാകൃഷ്ണൻ, എന്നിവർ വസതിയിലെത്തി അനുശോചനമറിയിച്ചു.