
‘ഞങ്ങളെയാകെ നയിച്ച സഖാവെ’, സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ അന്തരീക്ഷമാകെ മുദ്രാവാക്യങ്ങളാൽ മുഖരിതമാണ്. ജനനായകൻ വി എസിനെ അവസാനമായി ഒരുനോക്ക് കാണാൻ ജനസഞ്ചയം പ്രവഹിക്കുകയാണ്. അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരുടെ നിര തന്നെ ദർബാർ ഹാളിലുണ്ട്. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറൽ സെക്രട്ടറി എം എ ബേബി, ഗവർണർ രാജേന്ദ്ര ആര്‍ലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, നേതാക്കളായ കെ പ്രകാശ് ബാബു , കെ പി രാജേന്ദ്രൻ, സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, നേതാക്കളായ അശോക് ധാവ്ളെ, വിജൂ കൃഷ്ണന്‍, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സ്‌പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, പി പ്രസാദ്, സജി ചെറിയാൻ, വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, എം പി രാജേഷ്, കെ ബി ഗണേഷ് കുമാർ, കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, പി സി വിഷ്ണുനാഥ്, ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖർ, ഒ രാജഗോപാൽ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.