26 March 2024, Tuesday

Related news

March 10, 2024
March 5, 2024
February 29, 2024
February 26, 2024
February 24, 2024
February 24, 2024
January 7, 2024
December 31, 2023
December 30, 2023
November 24, 2023

തര്‍ക്കങ്ങള്‍ക്ക് പിന്നില്‍ കൈയിലെ അധികാര കേന്ദ്രങ്ങള്‍ മാറുന്നതിലെ ആശങ്ക: സുധാകരന്‍

Janayugom Webdesk
September 4, 2021 10:44 am

ഡിസിസി പ്രസിഡന്റ് നിയമനത്തെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എതിര്‍ക്കാന്‍ കാരണം കയ്യിലിരിക്കുന്ന അധികാര കേന്ദ്രം മാറുന്നവെന്ന ആശങ്കയാകാമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെപിസിസി പ്രസിഡന്റ് എന്ന നിലയ്ക്ക്  ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് ഡയറി ഉയര്‍ത്തിക്കാട്ടി വിശദീകരിക്കേണ്ടി വന്നതെന്നും ഒരു സ്വകാര്യ ചാനിലിന് നല്‍കിയ അഭിമുഖത്തില്‍ സുധാകരന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം കോട്ടയത്ത് രമേശ് ചെന്നിത്തല കെപിസിസി നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തു വന്നിരുന്നു. അതിനുള്ള മറുപടിയായിട്ടാണ് സുധാകരന്‍ പറഞ്ഞത്.


ഇതുംകൂടി വായിക്കൂ:തിരുവഞ്ചൂരിന്റെ മകന്‍ യൂത്ത് കോണ്‍ഗ്രസ് വക്താവായി വന്നതെങ്ങനെ; ചോദ്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


സംഘടനയെ ശുദ്ധീകരിക്കാന്‍ ശ്രമം നടത്തുമ്പോള്‍ ഇത്രയധികം എതിര്‍പ്പുകള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. എല്ലാവരും സഹകരിക്കുമെന്ന് കരുതി.  അതേസമയം ഇത്തരത്തില്‍ വികാരം പ്രകടിപ്പിക്കുന്നവരെ കുറ്റപ്പെടുത്താനും പറ്റില്ല. ഒരുപാട് കാലം കൈയില്‍ വെച്ച, സ്വയം നിയന്ത്രിച്ച പാര്‍ട്ടിയിലെ അധികാര കേന്ദ്രം മാറുന്നുവെന്ന ആശങ്ക അവരുടെ മനസ്സില്‍ കടന്നുവരുമ്പോഴാണ് ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാവുന്നത്. കോണ്‍ഗ്രസിന്റെ നേതൃരംഗത്ത് നില്‍ക്കുന്ന ആരേയും മാറ്റിനിര്‍ത്തണമെന്ന ആഗ്രഹം തനിക്കില്ല. അങ്ങനെ ചെയ്തിട്ടുമില്ല. രണ്ട് തവണ ചര്‍ച്ച ചെയ്‌തെന്ന് താന്‍ പറഞ്ഞപ്പോള്‍ ചെയ്തില്ലെന്ന് അവര്‍ പ്രതികരിച്ചു. അവിടെയാണ് അഭിപ്രായ വ്യത്യാസങ്ങളുണ്ടായത്. തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തപ്പോഴാണ് അത് വിശദീകരിക്കാനാണ് ഡയറി ഉയര്‍ത്തിക്കാട്ടിയത്.


ഇതുംകൂടി വായിക്കൂ: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില; താഴെത്തട്ടില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാക്കാന്‍ തീരുമാനം


രമേശ് ചെന്നിത്തലയ്ക്ക് തന്നേക്കാളും പ്രായം കുറവാണ്. തനിക്ക് അതില്‍ തര്‍ക്കമില്ല. മുതിര്‍ന്ന ആളെന്ന നിലയ്ക്കുള്ള ബഹുമാനം തന്നോട് കാണിക്കുമെന്നാണ് പ്രതീക്ഷ. ജംബോ കമ്മിറ്റികളില്‍ മാറ്റമുണ്ടാവണമെന്നാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യം നേതാക്കളെ ബോധ്യപ്പെടുത്തും. അവര്‍ ഒന്നും അറിയാത്ത ആളുകളല്ലല്ലോ. താനും വിഡി സതീശനും ടാര്‍ഗറ്റ് ചെയ്യപ്പെടുന്നതൊക്കെ താല്‍ക്കാലികം മാത്രമാണ്. അതൊന്നും ശാശ്വതമായി നിലനില്‍ക്കില്ല. മറുഭാഗത്ത് ഞങ്ങള്‍ക്ക് ആവേശം നല്‍കുന്ന അണികളുണ്ട്. അവരുടെ വിശ്വാസവും ആവേശവും ഞങ്ങള്‍ക്ക് കരുത്ത് നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു.

 

Eng­lish Sum­ma­ry: Con­cern over shift­ing pow­er cen­ters behind dis­putes: Sudhakaran

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.