October 6, 2022 Thursday

Related news

December 31, 2021
August 3, 2020
May 5, 2020
May 2, 2020
April 30, 2020
April 28, 2020
April 28, 2020
April 27, 2020
April 15, 2020
April 6, 2020

മെട്രോ നഗരങ്ങളിൽ ആശങ്ക പെരുകുന്നു

Janayugom Webdesk
ന്യൂഡൽഹി:
May 2, 2020 8:38 pm

കോവിഡ് വ്യാപനത്തിൽ രാജ്യത്തെ മെട്രോ നഗരങ്ങൾ ആശങ്കയിൽ. ഡൽഹി, കൊൽക്കത്ത, ബംഗളൂരു, മുംബൈ, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളെല്ലാം റെഡ് സോണിൽ തുടരുകയാണ്. ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളുടെ 54 ശതമാനവും മരണങ്ങളുടെ 71 ശതമാനവും പത്ത് മേഖലകളിൽ നിന്നുള്ളതാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ തെളിയിക്കുന്നു. മഹാരാഷ്ട്രയിൽ ഇതുവരെ 11,506 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ മുംബൈയിൽ മാത്രം 7,625 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏപ്രിൽ 18 ന് 2079 രോഗികൾ ഉണ്ടായിരുന്നിടത്തുനിന്ന് ഏപ്രിൽ 30 ആയപ്പോഴേക്കും 7053 പേരായി രോഗികൾ ഉയർന്നു. 3.39 ശതമാനം വർധനയാണ് രോഗവ്യാപനത്തിൽ പ്രതിദിനം ഉണ്ടായിരിക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന മുംബൈയിലാണ് സംസ്ഥാനത്തെ 71 ശതമാനം രോഗവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഡൽഹിയിൽ 3,738 കോവിഡ് രോഗികളാണ് ഉള്ളത്. ഏപ്രിൽ 18 ന് ഡൽഹിയിൽ 802 പേരിലാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഏപ്രിൽ 30 ആയപ്പോഴേക്കും 1119 പേരിലേക്ക് രോഗം വ്യാപിച്ചു. ഡൽഹിയിലെ 11 ജില്ലകളും റെഡ്സോണിലാണ് ഉൾപ്പെട്ടിരിക്കുന്നത്. അഹമ്മദാബാദിലാണ് ഏറ്റവുമധികം വേഗത്തിൽ രോഗവ്യാപനം നടക്കുന്നത്. 3026 രോഗികളാണ് അഹമ്മദാബാദിൽ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 5.13 ശതമാനം വ്യാപനമാണ് പ്രതിദിനം രേഖപ്പെടുത്തിയിട്ടുള്ളത്.

ഗുജറാത്ത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മരണനിരക്കും അഹമ്മദാബാദിലാണുള്ളത്. ചെന്നൈയിൽ മാത്രം ഇതുവരെ 1,082 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏപ്രിൽ 18 ന് 22 രോഗികൾ ഉണ്ടായിരുന്നിടത്തുനിന്നും ആയിരത്തിലേക്കാണ് രോഗവ്യാപനം ഉണ്ടായിട്ടുള്ളത്. ചെന്നൈയിലും സൂറത്തിലും കഴിഞ്ഞ പന്ത്രണ്ടുദിവസംകൊണ്ട് രോഗികളുടെ എണ്ണം നാലിരട്ടിയായി മാറി. ഇൻഡോറിലാണ് മഹാരാഷ്ട്രയിലെ മരണങ്ങളുടെ പകുതിയിലേറെയും നടന്നിട്ടുള്ളത്. കോവിഡ് കേന്ദ്രങ്ങളായ പത്ത് മേഖലകളിൽ അഞ്ചെണ്ണവും സംസ്ഥാന തലസ്ഥാനങ്ങൾ കൂടിയാണ്. ജനവാസമേറിയ ഈ സാമ്പത്തികമേഖലകളിൽ കോവിഡ് കൂടുതൽ അപകടകാരിയായി മാറുന്നുവെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൾ തെളിയിക്കുന്നത്.

ENGLISH SUMMARY: Con­cerns are ris­ing in metro cities

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.