സംസ്ഥാനത്തെ സ്കൂളുകളും, കോളേജുകളിലും തുറന്ന് പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ മുഴുവൻ യൂണിറ്റുകളിലേയും കൺസക്ഷൻ കൗണ്ടറുകൾ തിങ്കളാഴ്ച (ജനുവരി 4) മുതൽ തുറന്ന് പ്രവർത്തിപ്പിക്കാൻ സിഎംഡി നിർദ്ദേശം നൽകി. സർക്കാർ ഉത്തരവ് പ്രകാരം അദ്ധ്യയനം ആരംഭിച്ചിട്ടുള്ള 10, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും അവസാന വർഷ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കും (സെമസ്റ്റർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് സർക്കാർ/എയ്ഡഡ് കോളേജുകളിലെ വിദ്യാർഥികൾക്ക്)
നിലവിലെ നിയമപ്രകാരം കൺസഷൻ അനുവദിക്കുന്നതും സെൽഫ് ഫിനാൻസിങ്, പ്രൈവറ്റ് വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് മുൻ വർഷങ്ങളിലേതു പോലെ ചീഫ് ഓഫീസ് അനുമതി ലഭിക്കുന്ന മുറയ്ക്കും കൺസഷൻ ടിക്കറ്റുകൾ വിതരണം ചെയ്യണമെന്നും കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.
English summary: concession counters in KSRTC Depots
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.