Web Desk

കൊച്ചി

March 25, 2020, 7:07 pm

ചുമട്ടു തൊഴിലാളികൾക്ക് ഇളവ് പ്രഖ്യാപിച്ചു

Janayugom Online

കോവിഡ് 19 വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചുമട്ടു തൊഴിലാളികൾക്കായി കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് വിവിധ ഇളവുകൾ പ്രഖ്യാപിച്ചു. ലോക്ക് ഡൗൺ മൂലം ചുമട്ടു തൊഴിലാളികൾക്കുണ്ടാകുന്ന തൊഴിൽ നഷ്ടം കണക്കിലെടുത്താണ് ബോർഡിന്റെ ഈ നടപടി എന്ന് കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ കാട്ടാക്കട ശശി, ചീഫ് എക്സിക്യൂട്ടീവ് ഷെല്ലി പോൾ കാട്ടൂക്കാരൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു .

ബോർഡിന് കീഴിൽ പണിയെടുക്കുന്ന അണ്ണറ്റാച്ഡ് വിഭാഗം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം മൂലം മാർച്ച് മാസവേതനത്തിൽ വരുന്ന കുറവ് പരിഹരിക്കുന്നതിന് അഡ്വാൻസ് നൽകുന്നതാണ് കൂടാതെമാർച്ച്‌ മാസ വേതനത്തിൽ നിന്ന് ലോൺ, അഡ്വാൻസ് റിക്കവറികൾ ഈടാക്കുന്നത് ഒഴിവാക്കും. അവശ്യ സമഗ്രഹികളുടെ കയറ്റിയിറക്കിന് ചുമട്ടു തൊഴിലാളികളുടെ സേവനം ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഉപദേശക സമിതി അംഗങ്ങൾ എന്നിവരുടെ സഹായത്തോടുകൂടി തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കുവാനും ബോർഡ് തീരുമാനിച്ചു.

Eng­lish Sum­ma­ry: Con­ces­sion for load­ing workers

You may also like this video