Web Desk

തിരുവനന്തപുരം

July 31, 2021, 5:53 pm

ഓണക്കാലത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടോ?

Janayugom Online

ഓണക്കാലത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം വിവിധ വിഷയങ്ങള്‍ പഠിച്ച ശേഷമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പരമാവധി ടെസ്റ്റുകള്‍ നടത്താനാണ് കേരളത്തിന്റെ തീരുമാനം. 1.9 ലക്ഷത്തോളം ടെസ്റ്റുകള്‍ നടന്ന ദിവസമുണ്ട്. രോഗികളുടെ പ്രൈമറി കോണ്ടാക്ടിലുള്ള പരമാവധിപ്പേരുടെ ടെസ്റ്റുകള്‍ നടത്തുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വിഷയം അവലോകനം ചെയ്ത ശേഷം ഇളവുകളില്‍ തീരുമാനമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തെ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ശക്തമായ നിയമനടപടി ഉണ്ടാകുമെന്നും അറിയിച്ചു.

eng­lish summary:Concessions on covid restric­tions dur­ing Onam? The deci­sion will be tak­en after review
You may also like this video