ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓഡിറ്ററും വിവിധ അമേരിക്കന്‍ മലയാളി സംഘടനകളുടെ സമുന്നത നേതാവുമായ സജി എബ്രഹാമിന്റെ പുത്രന് ഷോണ്‍ എബ്രഹാമിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ മലയാളി സമൂഹത്തിന്റെ അന്ത്യാഞ്ജലി.
വിദ്യാര്‍ത്ഥിയായിരുന്ന ഷോണിന്റെ മരണം അമേരിക്കന്‍ മലയാളി സമൂഹത്തിനാകെ ഞെട്ടലുളവാക്കി. പ്രിയ പുത്രന്റെ വേര്‍പാടില്‍ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്റെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നതിനൊപ്പം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ പ്രസിഡന്റ് ഡോ. ജോര്‍ജ് എം. കാക്കനാട്, സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രഷറാര്‍ ജീമോന്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് ബിജു
കിഴക്കേക്കുറ്റ്, ജോയിന്റ് സെക്രട്ടറി ബിജിലി ജോര്‍ജ്, ജോയിന്റ് ട്രഷറാര്‍ ഷിജോ പൗലോസ്, ഓഡിറ്റര്‍ ബിനു ചിലമ്പത്ത്, നിയുക്ത പ്രസിഡന്റ്
സുനില്‍ തൈമറ്റം, മറ്റു ചാപ്റ്ററുകളിലെ ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവര്‍ അനുശോചനവും രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.