ഫറോക്ക്: ബേപ്പൂർ ഡെവലപ്മെന്റ് മിഷൻ നടപ്പാക്കുന്ന വിജയപഥം പദ്ധതിയുടെ ഭാഗമായി അദ്ധ്യാപകർക്ക് പഠന സഹായികളുടെ ശില്പശാല സംഘടിപ്പിച്ചു.കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി പി മിനി ശില്പശാല ഉദ്ഘാടനം ചെയ്തു. ഇ.മോഹൻ ദാസ് അധ്യക്ഷ്യത വഹിച്ചു. പി.പി.രാമചന്ദ്രൻ ‚മൂസ്സക്കോയ പാലത്തിങ്ങൽ, പി.രാധാകൃഷണൻ , കോർ ഗ്രൂപ്പ് അംഗങ്ങളായ കെ പ്രേംദാസൻ ‚എം .പി .ജോർജ് , കെ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികൾക്കുള്ള പഠന സഹായികൾ വിദഗ്ദ്ധരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കും. രണ്ടു ദിവസങ്ങളിലായാണ് ശില്പശാല നടക്കുന്നത്. സമ്പൂർണ്ണ വിജയവും മെച്ചപ്പെട്ട ഗ്രേഡുകളും 20 ശതമാനം മുഴുവൻ എ പ്ലസ്സും ലക്ഷ്യമാക്കിയാക്കിയാണ് വിജയപഥം പദ്ധതി നടത്തുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.