19 April 2024, Friday

Related news

September 6, 2023
August 12, 2023
August 11, 2023
July 21, 2023
July 3, 2023
July 3, 2023
November 26, 2022
October 8, 2022
September 7, 2022
September 6, 2022

നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നത് പരിഗണനയില്‍: മന്ത്രി മുഹമ്മദ് റിയാസ്

Janayugom Webdesk
ആലപ്പുഴ
September 30, 2021 4:28 pm

ഈ വര്‍ഷം നെഹ്റു ട്രോഫി വള്ളംകളി നടത്താനാണ് സര്‍ക്കാരും വിനോദ സഞ്ചാര വകുപ്പും ശ്രമിക്കുന്നതെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വള്ളംകളി നടത്തുന്നതുമായി ബന്ധപ്പെട്ട് എം.എല്‍.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, ടൂറിസം അഡിഷണല്‍ ചീഫ് സെക്രട്ടറി, ടൂറിസം ഡയറക്ടര്‍ എന്നിവരുമായി തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു.

കാണികളുടെ എണ്ണം ക്രമീകരിച്ച് ജനപ്രധിനികളുടെ ഉള്‍പ്പടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ ഉറപ്പാക്കി വള്ളംകളി നടത്തുന്നതിനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കോവിഡ് ഉന്നതാധികാര സമിതിയില്‍ ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കും. യോഗത്തിലെ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. വള്ളംകളി സംഘടിപ്പിക്കുന്ന് വിനോദസഞ്ചാര മേഖലയ്ക്കും ജില്ലയ്ക്ക് പൊതുവിലും ഉണര്‍വ്വേകുമെന്ന് മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry : Con­duct­ing nehru tro­phy boat race in con­sid­er­a­tion says min­is­ter mohammed riyas

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.