24 April 2024, Wednesday

ഷിന്‍ഡെ സര്‍ക്കാരിന് ചൊവ്വാഴ്ച വിശ്വാസ വോട്ടെടുപ്പ്

Janayugom Webdesk
July 1, 2022 3:40 pm

ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി രണ്ട് ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതല്‍ ചേരും. സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. തുടര്‍ന്ന് ചൊവ്വാഴ്ച ഷിന്‍ഡെ സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. ആരാകും പുതിയ സ്പീക്കര്‍ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല. സ്പീക്കര്‍ സ്ഥാനത്തേക്കുളള നാമനിര്‍ദേശ പത്രിക നാളെ സമര്‍പ്പിക്കാം. മറ്റന്നാള്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും.

അതേസമയം പ്രത്യേക സമ്മേളനം തുടങ്ങാനിരിക്കെ താക്കറെ പക്ഷം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന നാളെ നിയമസഭയില്‍ പ്രവേശിക്കാന്‍ വിമത എംഎല്‍എമാരെ അനുവദിക്കരുതെന്നും ശിവസേന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഏക്‌നാഥ് ഷിന്‍ഡേ സത്യപ്രതിജ്ഞ ചെയ്തതോടെ അയോഗ്യനായെന്ന് ശിവസേനയ്ക്ക് വേണ്ടി കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍, അടിയന്തര ഇടപെടലിന് സുപ്രീംകോടതി വിസമ്മതിച്ച സുപ്രിംകോടതി നാളത്തെ നിയമസഭ സമ്മേളനത്തിന് തടസ്സമില്ലെന്നും വ്യക്തമാക്കി. കേസ് 11ന് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

Eng­lish sum­ma­ry; con­fi­dence vote on Shinde gov­ern­ment on Tuesday

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.