Web Desk

March 18, 2020, 12:07 pm

രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 148 പേർക്ക്; സൈനികനും വൈറസ് ബാധ

Janayugom Online

രാജ്യത്ത് ഒരു സൈനികന് കൂടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ലഡാക്കിലെ ലേയില്‍ നിയോഗിച്ച മുപ്പത്തിനാലുകാരനായ സൈനികനാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. തീര്‍ഥാടനത്തിനായി ഇറാനില്‍ പോയി തിരിച്ചെത്തിയ പിതാവില്‍നിന്നാണ് ഇയാള്‍ക്ക് വൈറസ് ബാധിച്ചത്. അവധിക്ക് വീട്ടില്‍ പോയപ്പോഴാണ് പിതാവില്‍നിന്ന് സൈനികന് വൈറസ് ബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലാണ്.

ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 148 ആയി. മഹാരാഷ്ട്ര 42, കേരളം 27, ഡല്‍ഹി10, ഉത്തര്‍പ്രദേശ്16, കര്‍ണാടക11, ഹരിയാന16, ജമ്മുകാഷ്മീര്‍മൂന്ന്, ലഡാക്ക്എട്ട്, തെലുങ്കാനഅഞ്ച്, രാജസ്ഥാന്‍ നാല്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്ന് ഓരോ കേസും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.

Eng­lish sum­ma­ry: con­firmed 148 coro­na case in india

you may also like this video