19 April 2024, Friday

ഏകീകൃത കുര്‍ബാനയെച്ചൊല്ലി തര്‍ക്കം: ഒരു വിഭാഗം ഗേറ്റ് അകത്തുനിന്ന് പൂട്ടി, ബിഷപ്പിനെ തടഞ്ഞു

Janayugom Webdesk
November 27, 2022 10:58 am

എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കുന്നതിനെ ചൊല്ലി തര്‍ക്കം. ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ ഗേറ്റ് അകത്തുനിന്നും പൂട്ടിയപ്പോള്‍ എതിര്‍വിഭാഗം തല്ലിത്തകര്‍ക്കുകയായിരുന്നു.

ബസലിക്കയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ഇവരെ പൊലീസ് ബലം പ്രയോഗിച്ച് പുറത്തേക്ക് മാറ്റി. ബസലിക്കയില്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചു. പ്രതിഷേധവുമായി മറുവിഭാഗം പുറത്ത് തുടര്‍ന്നു. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനെത്തിയ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ബസലിക്കയില്‍ തടഞ്ഞിരുന്നു. ബസലിക്കയില്‍ പ്രവേശിക്കാനാതാതെ അദ്ദേഹം മടങ്ങുകയും ചെയ്തു. പൊലീസ് ഇരുവിഭാഗവുമായി ചര്‍ച്ച നടത്തുന്നുണ്ട്.

Eng­lish Sum­mery: Con­flict At Ernaku­lam St. Mary’s Cathe­dral Basil­i­ca on Uni­fied Mass
You May Also Like This Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.