18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 17, 2025
March 15, 2025
March 12, 2025
March 12, 2025
March 5, 2025
March 4, 2025
March 3, 2025
February 25, 2025
February 17, 2025
February 16, 2025

ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

Janayugom Webdesk
പാലക്കാട്
November 7, 2021 2:05 pm

പാലക്കാട് മുണ്ടൂർ മന്ദത്ത് കാവിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. ഉത്തർപ്രദേശത്ത് സ്വദേശി വാസീം ആണ് കൊല്ലപ്പെട്ടത്. വാജിദെന്ന തൊഴിലാളിയാണ് ആക്രമണം നടത്തിയത്. മറ്റൊരു തൊഴിലാളിക്കും സംഘർഷത്തിനിടെ പരിക്കേറ്റു.

മരിച്ച വാസിമും അക്രമിച്ച വാജിദും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. സ്വത്തിനെച്ചൊല്ലി ഇവരുടെ കുടുംബാംഗങ്ങൾ തമ്മിൽ കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിൽ സംഘർഷമുണ്ടായിരുന്നു. ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആശാരി പണിക്കാരനായ വാജിദ് ഉളി കൊണ്ട് വാസിമിൻ്റെ കഴുത്തിൽ ആഞ്ഞു കുത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ വാസിമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ENGLISH SUMMARY: Con­flict between out-of-state work­ers; One was killed

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.