5 March 2026, Thursday

Related news

March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
February 26, 2026

ബിജെപി യോഗത്തിനിടെ കസേരയേറ്; വൈറലായി വീഡിയോ

Janayugom Webdesk
ചെന്നൈ
January 8, 2023 2:02 pm

തമിഴ്‌നാട്ടിലെ കല്ലാകുറിച്ചി ജില്ലയിലെ ബിജെപി പ്രവര്‍ത്തക യോഗത്തിനിടെ സംഘര്‍ഷം. ഗ്രൂപ്പ് തിരിഞ്ഞ് പരസ്പരം കസേരവലിച്ചെറിയുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പാർട്ടിയിലെ സ്ഥാനത്തെ ചൊല്ലിയാണ് പ്രവർത്തകർ തമ്മിലടിക്കുന്നത്.

ബിജെപി ജില്ലാ പ്രസിഡന്റ് എം ബാലസുന്ദരം വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് സംഭവം. ഋഷിവന്ദിയം, ശങ്കരപുരം, കല്ലാകുറിച്ചി എന്നീ നിയോജകമണ്ഡലങ്ങളിലെ ഭാരവാഹികളെ പ്രഖ്യാപിക്കുകയായിരുന്നു. ജില്ലയിലെ ബിജെപി അധ്യക്ഷന്‍ മുന്‍പുണ്ടായിരുന്ന പട്ടിക തിരുത്തിയെന്ന് ആരോപിച്ച് അരൂർ രവി, രാമചന്ദ്രൻ എന്നീ നേതാക്കന്മാരുടെ കൂടെയുള്ള പ്രവര്‍ത്തകര്‍ രംഗത്തുവന്നതും, സംഘര്‍ഷമുണ്ടായതും പരസ്പരം കസേരകൾ കൊണ്ട് അക്രമിക്കുകയായിരുന്നു. ചേരിതിരഞ്ഞുള്ള ബിജെപി പ്രവര്‍ത്തകരുടെ തമ്മിതല്ല് പാര്‍ട്ടി നേതൃത്വത്തെ തെല്ലൊന്നുമല്ല അലോരസപ്പെടുത്തിയിട്ടുള്ളത് 

Eng­lish Summary;conflict in between BJP meet­ing ; The video went viral
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.