21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

December 31, 2024
December 28, 2024
December 3, 2024
December 3, 2024
November 30, 2024
November 23, 2024
November 21, 2024
November 18, 2024
November 18, 2024
November 18, 2024

മണിപ്പൂരില്‍ സംഘര്‍ഷം : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 23വരെ അടച്ചിടും

Janayugom Webdesk
ന്യൂഡല്‍ഹി
November 21, 2024 11:41 am

മണിപ്പൂരിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇംഫാൽ താഴ്‌വരയിലുള്ള എല്ലാ സ്കൂളുകളും കോളേജുകളും നവംബർ 23 വരെ അടച്ചിടും.വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി ദര്യാൽ ജുലി അനാൽ ഇത് സംബന്ധിച്ച് ഉത്തരവിറക്കി.സംഘർഷത്തെ തുടർന്ന് വിവിധ ജില്ലകളിൽ കർഫ്യൂ തുടരുന്നതിനാലും വിദ്യാർഥികളുടേയും അധ്യാപകരുടേയും സുരക്ഷയും കണക്കിലെടുത്താണ് അവധി നൽകുന്നതെന്ന് ദര്യാൽ ജുലി അനാൽ പറഞ്ഞു.

എല്ലാ സർക്കാർ, സർക്കാർ അം​ഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളും നവംബർ 23 വരെ അടച്ചിടും. ജിരിബാം ജില്ലയിൽ നിന്ന് കാണാതായ ആറ് പേരുടെമൃതദേഹം കണ്ടെത്തിയതോടെയാണ് വടക്ക്-കിഴക്കൻ ഇംഫാൽ മേഖലയിൽ പ്രക്ഷോഭം കനത്തത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികൾ ഉൾപ്പെടെ ആക്രമിക്കപ്പെട്ടു.

അതേസമയം, മണിപ്പുരിൽ ഏർപ്പെടുത്തിയ മൊബൈൽ ഇന്റർനെറ്റ്‌ നിരോധനം മൂന്നു ദിവസംകൂടി നീട്ടി. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, കാക്കിങ്‌, ബിഷ്ണുപുർ, തൗബാൽ, ചുരാചന്ദ്പുർ, കാങ്‌പോപ്പി ജില്ലകളിലെ ഇന്റർനെറ്റ്‌ നിരോധനമാണ്‌ ബിരേൻസിങ്‌ സർക്കാർ നീട്ടിയത്‌. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.