Web Desk

January 29, 2021, 2:33 pm

സിംഗു അതിർത്തിയിൽ സംഘർഷം

Janayugom Online

ഹരിയാന – ഡല്‍ഹി അതിര്‍ത്തിയില സിംഗുവില്‍ സംഘര്‍ഷം . കര്‍ഷകരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പൊലീസ് ഇവരെ തടയാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. കര്‍ഷകരുടെ ടെന്റുകള്‍ നാട്ടുകാര്‍ പൊളിച്ചുമാറ്റി. ദേശീയപതാകയെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. നാട്ടുകാര്‍ കര്‍ഷകര്‍ക്ക് നേരെ കല്ലേറ് നടത്തി. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു .

ടെന്റുകൾ പൊളിച്ചുനീക്കാനുള്ള അക്രമികളുടെ ശ്രമം കർഷകർ ചെറുത്തതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങി. പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സ്ഥലത്ത് വലിയ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്.

കർഷക സമരത്തെ നേരിടാൻ കേന്ദ്രസർക്കാർ ആർഎസ്എസുമായി ബന്ധമുള്ളവരെ അയയ്ക്കുന്നതായി കർഷകർ നേരത്തേ ആരോപിച്ചിരുന്നു. മുൻപ് സമരത്തിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച അക്രമിയെ കർഷകർ തന്നെ പിടികൂടിയിരുന്നു.

ഗാസിപുരിൽനിന്ന് കർഷകരെ പിരിച്ചുവിടാൻ പോലീസ് നടത്തിയ ശ്രമം ഇന്നലെ സംഘർഷാവസ്ഥയിലേക്ക് നീങ്ങിയിരുന്നു. എന്നാൽ കർഷകർ ഉറച്ചുനിന്നതോടെ പോലീസിന് പിൻവാങ്ങേണ്ടിവന്നിരുന്നു.

 

updat­ing…
eng­lish sum­ma­ry ; Con­flict on the Singh border
you may also like this video