September 29, 2022 Thursday

Related news

September 25, 2022
September 24, 2022
September 24, 2022
September 21, 2022
September 7, 2022
August 17, 2022
August 16, 2022
August 16, 2022
August 16, 2022
August 11, 2022

ബിഹാറിൽ എൻഡിഎയിൽ കൂട്ടക്കുഴപ്പം

Janayugom Webdesk
പട്ന
September 28, 2020 9:50 pm

കോവിഡ് മഹാമാരിക്കിടയിലും ബിഹാർ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കേ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് നടന്നുവരുന്നത്. എൻഡിഎയിൽ ലോക് ജനശക്തി പാർട്ടിയും ആർജെഡി സഖ്യത്തിൽ കോൺഗ്രസും വിലപേശൽ തുടരുകയാണ്. എന്‍ഡിഎയില്‍ ജെഡിയുവും, മഹാസഖ്യത്തില്‍ ആര്‍ജെഡിയും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സീറ്റ് വിഭജനത്തിൽ തീരുമാനം നീളുന്നത്. 243 ല്‍ 155 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ജെഡിയു വ്യക്തമാക്കിയിരിക്കുന്നത്. എന്‍ഡിഎയിലെ അതൃപ്തി ലോക് ജനശക്തി പാര്‍ട്ടി അമിത്ഷായെ നേരിട്ടറിയിച്ചിട്ടുണ്ട്. ബിജെപിയും കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്.

അതിനിടെ രണ്ട് ദിവസത്തിനുള്ളില്‍ ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി എന്‍ഡിഎയില്‍ ചേരുമെന്നാണ് സൂചന. എൽജെപി ഇതില്‍ പരസ്യമായി എതിര്‍പ്പ് അറിയിച്ചുകഴിഞ്ഞു. ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയടക്കം സഖ്യത്തിലേക്കെത്തുന്ന പുതിയ കക്ഷികള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്നത് എൻഡിഎയിലെ സീറ്റ് വിഭജനം കടുത്തതാക്കുന്നു. മഹാസഖ്യത്തില്‍ 140 സീറ്റുകള്‍ ആര്‍ജെഡിക്ക് വേണമെന്നാണ് തേജസ്വി യാദവിന്റെ ഉറച്ച നിലപാട്. കോൺഗ്രസുമായുള്ള സീറ്റ് ചർച്ചയിൽ ഇതാണ് പ്രതിസന്ധിയായിട്ടുള്ളത്. തൊണ്ണൂറിലധികം സീറ്റുകളില്‍ മത്സരിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും തേജസ്വി യാദവ് ഉറച്ച സൂചന നല്‍കി.

തിരിച്ചടി ഉണ്ടാക്കുന്ന നിലപാടുകൾ അംഗീകരിക്കുന്നതിനെക്കാൾ ഒറ്റയ്ക്ക് നിൽക്കുന്നതാണ് നേട്ടമാകുകയെന്നാണ് ആർജെഡിയുടെ പക്ഷം. 30 സീറ്റുകൾ നൽകാമെന്നാണ് ആർജെഡിയുടെ ഏറ്റവും പുതിയ വാഗ്ദാനം. ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് കോൺഗ്രസ് നടത്തിയത്. 2015 ൽ കോൺഗ്രസ് 41 സീറ്റിൽ മത്സരിച്ചപ്പോൾ 27 സീറ്റിലാണ് ജയിച്ചത്. 101 സീറ്റിൽ മത്സരിച്ച ആർജെഡി 80 സീറ്റുകളും നേടിയിരുന്നു. മഹാസഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം പ്രഖ്യാപിച്ച തേജസ്വി യാദവ് ഏകപക്ഷീയമായി പ്രചാരണം നടത്തുന്നതിലും കോണ്‍ഗ്രസ് അതൃപ്തി അറിയിച്ചിട്ടുണ്ട്. പത്ത് ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ തേജസ്വി യാദവ് കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

Eng­lish sum­ma­ry; Con­fu­sion in NDA in Bihar

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.