രാജ്യദ്രോഹി എന്ന് വിളിച്ച ബിജെപി നേതാവിനെ കുളിപ്പിച്ച് കോണ്‍ഗ്രസ് നേതാവ്

Web Desk
Posted on April 07, 2019, 7:48 pm

തെരഞ്ഞെടുപ്പ്  അടുത്തത്തോടെ നേതാക്കളെല്ലാം എതിരാളികളെ കടന്നാക്രമിക്കുന്ന തിരക്കിലാണ്. വാര്‍ത്താചാനലുകളില്‍ രൂക്ഷമായ വാക് പോരുകളാണ് നടക്കുന്നത്. ഹിന്ദി വാര്‍ത്താചാനലിന്റെ പരിപാടിയില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയുടെ വീഡിയോ ഇത്തരത്തില്‍ വൈറലാകുകയാണ്. ബിജെപി വക്താവിന്റെ വാക്കുകളില്‍ പ്രകോപിതനായ കോണ്‍ഗ്രസ് വക്താവ് ബിജെപി നേതാവിന്‍റെ നേരെ വെള്ളം ഒഴിച്ചു, വാര്‍ത്ത അവതാരകന്റെ ദേഹത്തും വെള്ളം വീണു. വെള്ളം ദേഹത്ത് വീണപ്പോള്‍ ആദ്യം ഞെട്ടിയെങ്കിലും വാര്‍ത്താ അവകാരകന്‍ വീണ്ടും ജോലി തുടരുകയായിരുന്നു.

കോണ്‍ഗ്രസ് വക്താവ് അലോക് ശര്‍മ്മയാണ് ബിജെപി വക്താവ് കെ ക ശര്‍മ്മയ്‌ക്കെതിരെ വെള്ളം ഒഴിച്ചത്. ചര്‍ച്ചയില്‍ പലപ്രവാശ്യം അലോകിനെ കെ കെ ശര്‍മ്മ രാജ്യദ്രോഹി എന്ന് ഉപയോഗിച്ചതാണ് പ്രകോപനത്തിന് കാരണം. അലോക് ശര്‍മ എറിഞ്ഞ ഗ്ലാസ് ഉടഞ്ഞെങ്കിലും മറ്റ് അപകടങ്ങളൊന്നുമുണ്ടായിട്ടില്ല. തുടര്‍ന്ന് അലോക് ശര്‍മ ക്ഷമ ചോദിക്കണമെന്ന് കെ കെ ശര്‍മ ആവശ്യപ്പെട്ടെങ്കിലും തന്നെ രാജ്യദ്രോഹിയെന്ന് വിളിച്ചതിന് ബിജെപി നേതാവ് ആദ്യ മാപ്പ് പറയട്ടേയെന്നാണ് കോണ്‍ഗ്രസ് വക്താവ് നിലപാട് എടുത്തത്.