അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്ക് അഭിനന്ദനം: കാനം

Web Desk

കോഴിക്കോട്

Posted on June 27, 2018, 8:30 pm

അമ്മയില്‍ നിന്ന് രാജിവച്ച നടീനടന്‍മാരെ പിന്തുണക്കുന്നതായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രതിഷേധത്തിന്റെ വഴി തേടിയവരെ അഭിനന്ദിക്കുന്നു. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയെപ്പറ്റി ലോകമെങ്ങും ചര്‍ച്ച ചെയ്യുമ്പോള്‍ മലയാള സിനിമക്ക് അത് ഉറപ്പ് വരുത്താനാവുന്നില്ല.

വലിയ സാമൂഹിക പ്രശ്‌നമാണിത്. അമ്മയിലുള്ള ഇടത് മുന്നണി ജന പ്രതിനിധികള്‍ രാജി വെയ്ക്കണമോയെന്നത് അവരുടെ വ്യക്തിപരമായ കാര്യമാണെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കി. മുന്നണിയുടെ പ്രകടന പത്രികയില്‍ വരുന്ന കാര്യങ്ങള്‍ ലംഘിച്ചാലേ രാജി വക്കേണ്ടതുള്ളുവെന്നും ബാക്കിയെല്ലാം അമ്മയുടെ ആഭ്യന്തരകാര്യങ്ങളാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.