December 1, 2023 Friday

Related news

November 27, 2023
November 27, 2023
November 19, 2023
November 6, 2023
November 5, 2023
November 3, 2023
November 2, 2023
November 2, 2023
October 27, 2023
October 25, 2023

വായനക്കൂട്ടത്തിന് നേതൃത്വം നല്‍കിയ ഖത്തറിലെ യുവകലാസാഹിതിയ്ക്ക് അഭിനന്ദനങ്ങള്‍: സാഹിതി വായനാകൂട്ടം ഉദ്ഘാടനം നിര്‍വഹിച്ചു

Janayugom Webdesk
ദോഹ
September 22, 2022 7:05 pm

യുവകലാസാഹിതി ഖത്തറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച “സാഹിതി വായനകൂട്ട” ത്തിന്റെ ഉദ്ഘാടനം“ഈണം 2022” ൽ വച്ച് ഐസിസിസി പ്രസിഡന്റ് ബാബുരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. ഐസിസി ഖത്തറിൽ ഉള്ള ഗ്രന്ഥശാല വിപുലീകരിക്കാനും പൊതുവായി ഉപയോഗിക്കും വിധം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും അത് പ്രാബല്യത്തില്‍ കൊണ്ട് വരാന്‍ കഴിയാത്ത സാഹചര്യത്തിലും യുവകലാസാഹിതി ഒരു വായനകൂട്ടം സംഘടിപ്പിച്ച് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിന് നേതൃത്വം കൊടുക്കുന്നതിൽ അഭിനന്ദനങ്ങളും പിന്തുണയും അറിയിച്ചു. യുവകലാസാഹിതി ഖത്തറിന്റെ പ്രസിഡന്റ് അജിത് പിളള അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യുവകലാസാഹിതി സെക്രട്ടറി രാഗേഷ് സ്വാഗതം ആശംസിച്ചു. 

Rauf-Eenam

ഖത്തറിലെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനായ റവൂഫ് കൊണ്ടോട്ടി വായനകൂട്ടം പ്രവര്‍ത്തനങ്ങളിൽ പിന്തുണ അറിയിച്ചു കൊണ്ട് കൈമാറിയപുസ്തകങ്ങള്‍ വായനാകൂട്ടം ജോയിന്റ് കൺവീനർ ജീമോൻ ജേക്കബ് ഏറ്റുവാങ്ങി. തദവസരത്തിൽ മൂന്ന് നോവൽ പരമ്പര പ്രസിദ്ധീകരിച്ച് ലോക ഗിന്നസ് ബുക്കില്‍ ഇടം നേടിയ ലൈബ അബ്ദുല്‍ ബാസിതിന് യുവകലാസാഹിതി ഖത്തറിന്റെ ആദരം അർപ്പിക്കുകയും, ലൈബ എഴുതിയ പുസ്തകങ്ങൾ യുവകലാസാഹിതിക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് ഐ സി ബി എഫ് മുൻ പ്രസിഡന്റ് സിയാദ് ഉസ്മാൻ, ഐ എസ്‌ സി വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത്, യുവകലാസാഹിതി സംഘടനാ സെക്രട്ടറി ഷാനവാസ് തവയിൽ, വായനകൂട്ടം കൺവീനർ സിറാജ് എന്നിവര്‍ സംസാരിക്കുകയും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ലാലു ഇസ്മായില്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Eng­lish Sum­ma­ry: Con­grat­u­la­tions to Qatar Youth Lit­er­ary for Lead­ing Read­ing Group: Sahithi Vayanakkot­tam Inaugurated

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.