Web Desk

ന്യുഡല്‍ഹി

February 02, 2021, 5:37 pm

കോണ്‍ഗ്രസിന്റെ 35 അംഗ തെരഞ്ഞെടുപ്പ് സമിതി; ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്താനോ

Janayugom Online

സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പു പോര് കുറയ്ക്കാനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് 36 അംഗ തെരഞ്ഞെടുപ്പ് സമതിക്ക് രൂപം നല്‍കി. നേരത്തെ ഉമ്മന്‍ ചാണ്ടി ചെയര്‍മാനായി പത്തംഗം മേല്‍നോട്ട സമിതിക്ക് രൂപം നല്‍കി. തുടര്‍ന്ന് ഐ ഗ്രൂപ്പ് പ്രതിഷേധമായി രംഗത്തു വന്നിരുന്നു. പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുതലക്കുളള സമിതിയുടെ ചെയര്‍മാനായി നിയമിച്ചതിലും കൂടാതെ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനെ പത്തംഗ സമിതിയില്‍ നിന്ന് ഒഴിവാക്കിയതിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ നിയമനം മുസ്ലീം ലീഗിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നു കോണ്‍ഗ്രസിലും അഭിപ്രായം ഉയര്‍ന്നിരുന്നു. രമേശ് ചെന്നിത്തല നേരിട്ട് എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെങ്കിലും ഐ വിഭാഗത്തില്‍ നിന്നുളള ആര്‍.ചന്ദ്രശേഖരന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തു വന്നു. തുടര്‍ന്ന് മറുപടിയുമായി ടി.എച്ച് മുസ്തഫയും എത്തി. കെപിസിസി ഭാരവാഹികളുടെ കാര്യത്തില്‍ പോലും ജംബോ കമ്മിറ്റിയാണെന്നു പാര്‍ട്ടി ഹൈക്കമാഡിന്‍റെ പരാതി നിലനില്‍ക്കുമ്പോഴാണ് എല്ലാവരെയും തൃപ്തിപ്പെടുത്താനായി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസിയുടെ പ്രത്യേക തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചിരിക്കുന്നത്.

പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് 36 അംഗ സമിതി രൂപീകരിച്ചത്. സ്ഥാനാർത്ഥി നിർണയം അടക്കം നിർണായക വിഷയങ്ങളിൽ സമിതിയാവും തീരുമാനമെടുക്കുക എന്നാണ് സൂചന. പി ജെ കുര്യന്‍, കെ വി തോമസ്, പി സി ചാക്കോ തുടങ്ങി വയലാര്‍ രവി, പി പി തങ്കച്ചന്‍ തുടങ്ങിയവരെല്ലാം സമിതിയില്‍ അംഗങ്ങളാണ് മുല്ലപ്പള്ളി രാമചന്ദ്രൻ,രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ,വയലാർ രവി ‚എകെ ആന്റണി, കെ മുരളീധരൻ ‚വിഎം സുധീരൻ, കെ സുധാകരൻ, എംഎം ഹസ്സൻ, കൊടിക്കുന്നിൽ സുരേഷ് ‚ബെന്നി ബെഹന്നാൻ, പിജെ കുര്യൻ ‚പിപി തങ്കച്ചൻ ‚പിസി ചാക്കോ, ശശി തരൂർ ‚കെവി തോമസ് ‚എംകെ രാഘവൻ ‚അടൂർ പ്രകാശ് ‚വിഡി സതീശൻ ‚ടിഎൻ പ്രതാപൻ ‚ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെസി ജോസഫ്, വിഎസ് ശിവകുമാർ,എപി അനിൽ കുമാർ ‚ജോസഫ് വാഴക്കൻ, പിസി വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ ‚പന്തളം സുധാകരൻ ‚രമ്യ ഹരിദാസ്,ലാലി വിൻസെൻ ‚വിടി ബലറാം, റോജി എം ജോണ് ‚ടി സിദ്ധിഖ്, വിദ്യാ ബാലകൃഷ്ണൻ, യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ, കെഎസ്.യു അധ്യക്ഷൻ കെ.എം.അഭിജിത്ത്, മഹിളാ കോണ്ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്, സേവാദൾ അധ്യക്ഷൻ അബ്ദുൾ സലാം എന്നിവർ തെരഞ്ഞെടുപ്പ് സമിതിയിലെ പ്രത്യേക ക്ഷണിതാക്കളാണ്.വിവിധ ഗ്രൂപ്പുകളില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തിയാണെങ്കിലും വീണ്ടും പരാതികള്‍ ഉയരാന്‍ സാധ്യതയുള്ളതായി കോണ്‍ഗ്രസ് അണികളില്‍ തന്നെ അഭിപ്രായം ശക്തമാണ്.

ENGLISH SUMMARY: Con­gress 35-mem­ber selec­tion com­mit­tee; Or to sat­is­fy groups

YOU MAY ALSO LIKE THIS VIDEO