പ്രധാനമന്ത്രിയ്ക്ക് ക്ലീന്‍ചിറ്റ്; തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോണ്‍ഗ്രസ് വീണ്ടും കോടതിയില്‍

Web Desk
Posted on May 06, 2019, 11:55 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. മോഡിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയത് ചോദ്യം ചെയ്താണ് ഹര്‍ജി. കമ്മീഷന്റെ ഉത്തരവ് ഹാജരാക്കാന്‍ കോണ്‍ഗ്രസിന് കോടതി നിര്‍ദ്ദേശിച്ചു. ഉത്തരവൊന്നും കമ്മീഷന്‍ നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.പരാതി നല്‍കിയതിന്റെ കാരണം അറിയിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കേസ് ബുധനാഴ്ചത്തേക്ക് കോടതി മാറ്റി.