May 28, 2023 Sunday

കോൺഗ്രസും ഇടതുകക്ഷികളും ഐക്യപ്പെട്ടാലേ രാജ്യത്തെ രക്ഷിക്കാനാകൂ: കെ.പി ഉണ്ണികൃഷ്ണൻ

Janayugom Webdesk
January 9, 2020 9:09 pm

കോഴിക്കോട്: പുതിയ സാഹചര്യത്തിൽ കോൺഗ്രസും ഇടതുകക്ഷികളും തമ്മിലുള്ള ഐക്യത്തിലൂടെ മാത്രമേ രാജ്യത്തെ രക്ഷിച്ചെടുക്കാൻ കഴിയൂവെന്ന് മുൻ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണൻ. അതിന് ആര് നേതൃത്വം നൽകിയാലും അത് സാക്ഷാത്കരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഷൺമുഖദാസ് പഠനകേന്ദ്രം ഏർപ്പെടുത്തിയ എ സി ഷൺമുഖദാസ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ.

ആർഎസ്എസിന്റെ രാഷ്ട്രീയം രാജ്യത്തിന് ആപത്താണ്. ഈ അനീതിക്കെതിരെ രാജ്യത്ത് ഉയരുന്ന വിദ്യാർഥി ശബ്ദങ്ങൾ തനിക്ക് മനസ്സിന് സമാധാനം നൽകുന്നതായി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി കെ കൃഷ്ണൻകുട്ടി പുരസ്കാരം സമ്മാനിച്ചു. കെ. പി ഉണ്ണികൃഷ്ണൻ തന്റെ തൂലിക ചലിപ്പിക്കാൻ തയാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉണ്ണികൃഷ്ണൻ തന്റെ കഴിവിനനുസരിച്ച ഇടപെടലുകൾ നടത്തുന്നില്ലെന്ന് ചടങ്ങിൽ അധ്യക്ഷനായ മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. കെ. സുരേഷ് കുറുപ്പ് എം. എൽഎ, പി കെ രാജൻ മാസ്റ്റർ, ടി. എൻ ശിവശങ്കരൻ, പ്രൊഫ. ജോബ് കാട്ടൂർ സംസാരിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.