6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 5, 2024
October 5, 2024
October 5, 2024
October 2, 2024
October 1, 2024
October 1, 2024
September 27, 2024
September 27, 2024
September 25, 2024
September 25, 2024

ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
September 7, 2024 9:57 am

ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ഭൂപീന്ദര്‍ ഹൂഡയും,ഗുസ്തി താരം വിനേഷ് ഫോഗട്ടും പട്ടികയില്‍ ഇടംനേടി.31 സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്വിനേഷ് ഫോഗട്ട് ഇന്നാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും ആണ് ഇന്ന് കോൺഗ്രസിൽ ചേർന്നത്.

ഇരുവരും കോൺഗ്രസ്‌ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പവൻ ഖേര, ഹരിയാനയിലെ കോൺഗ്രസ്‌ നേതാക്കൾ എന്നിവർക്കൊപ്പം ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് വെച്ച് മാധ്യമങ്ങളെ കണ്ടു. ഇന്ന് കോൺഗ്രസിന് അഭിമാന ദിവസമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.വിനേഷിന്റെ ജീവിത യാത്ര രാജ്യത്തിന് അറിയാം.കർഷകരുടെ സമരത്തിനൊപ്പം വിനേഷുണ്ടായിരുന്നു.

ഇതൊക്കെയും തെളിയിക്കുന്നത് ഇവരുടെ സാമൂഹ്യ പ്രതിബദ്ധതയാണ്.കോൺഗ്രസിലേക്ക് എത്തുമ്പോൾ അത് അഭിമാന നിമിഷമാണ്. പാരീസ് ഒളിമ്പിക്സിലെ വിനേഷിന്റെ അയോഗ്യത രാജ്യത്ത് വേദനയുണ്ടാക്കി.” കെ സി വേണുഗോപാൽ പറഞ്ഞു.കോൺഗ്രസ് പാർട്ടിക്ക് നന്ദി പറയുന്നുവെന്നും അഭിമാനം തോന്നുന്നുവെന്നും വിനേഷ് പ്രതികരിച്ചു

ഒളിമ്പിക്സിൽ പരമാവധി പ്രകടനം കാഴ്ചവെച്ചു. എന്നാൽ വിജയിക്കാൻ കഴിഞ്ഞില്ല.ഇപ്പോൾ രാജ്യത്തെ സേവിക്കാൻ നിയോഗിച്ചു.താൻ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി ജെ പി പ്രചരിപ്പിച്ചു. ഒളിമ്പിക്സ് ഫൈനലിൽ എന്ത് സംഭവിച്ചതെന്ന് താൻ പിന്നീട് സംസാരിക്കും. അതിൽ പ്രതികരിക്കാൻ മാനസികമായി തയ്യാറാകേണ്ടതുണ്ട്. തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കോൺഗ്രസ് തെരെഞ്ഞെടുപ്പ് സമിതി തീരുമാനിക്കുംവിനേഷ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.