Web Desk

കോഴിക്കോട്

January 10, 2021, 1:03 pm

കോണ്‍ഗ്രസ് വാദം പൊളിയുന്നു; മുല്ലപ്പള്ളി ചര്‍ച്ച നടത്തിയതായി വെല്‍ഫയര്‍ പാര്‍ട്ടി

Janayugom Online

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാദങ്ങള്‍ പൊളിയുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ബന്ധം സ്ഥാപിച്ചതായി ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് വെല്‍ഫയര്‍ പാര്‍ട്ടി നേതാവിന്‍റെ പ്രസ്ഥാവന. ആദ്യം ചര്‍ച്ച നടത്തിയത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഇതോടെ കോണ്‍ഗ്രസും, യുഡിഎഫും നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ കളവാണെന്നു തെളിഞ്ഞു. വാണിയമ്പലത്തിന്‍റെ പ്രസ്ഥാനക്കെതിരേ ഒരു കോണ്‍ഗ്രസ് നേതാവും മറുപടി പറഞ്ഞിട്ടുമില്ല, പാര്‍ട്ടിയുടെ സ്ഥാന നേതാക്കളിലെ ഒരു സംഘം തന്നെയാണ് മുല്ലപ്പള്ളിയുമായി സംസാരിച്ചതെന്നും ഹമീദ് വാണിയമ്പലം വ്യക്തമാക്കി. 

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം രൂപപ്പെട്ടുവന്ന സൗഹൃദാന്തരീക്ഷത്തില്‍ അത്തരം നീക്കുപോക്കുകള്‍ക്ക് അനുകൂലമായ പ്രതികരണമാണ് ഉണ്ടായത്.യുഡിഎഫ് പരാജയം ഉണ്ടാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഉള്ള ആളാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളിക്ക്. അതില്‍ നിന്നും രക്ഷപ്പെടാന്‍ വേ ണ്ടി മാത്രമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെ പഴിചാരുന്നുവെന്നെ ഉള്ളു എന്നും ഹമിദ് പറയുന്നു. യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിച്ചു, ഹമീദ് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നീക്കുപോക്ക് വെറും പ്രാദേശികമായ നീക്കുപോക്ക് മാത്രമായിരുന്നു. രാഷ്ട്രീയ സഖ്യമല്ല, മുന്നണിയുടെ ഭാഗമല്ല, അദ്ദേഹം പറഞ്ഞു.

നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അത്തരമൊരു സഖ്യമില്ല. ഒരുമുന്നണിയുടെ മുന്നിലും മുന്നണി പ്രവേശനത്തിന് വേണ്ടിയിട്ടോ നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യത്തിനോ നീക്കുപോക്കിനോ വേണ്ടിയിട്ടോ സമീപിച്ചിട്ടില്ല.നിയമസഭ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ക്ക് തങ്ങളുടേതായ രാഷ്ട്രീയമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ രംഗത്തുണ്ടാകും. ഇനി യുഡിഎഫുമായി നീക്കുപോക്കുമില്ല. അതിന്റെ ആവശ്യമില്ല. തങ്ങളുടെ രാഷ്ട്രീയത്തെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഒരു പ്രവര്‍ത്തന രീതിയായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുകയെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. യുഡിഎഫിന്‍റെയും, പ്രത്യേകിച്ച് കോണ്‍ഗ്രിസന്‍റെ നേതാക്കള്‍ തെളിഞ്ഞും, ഒളി‍ഞ്ഞും വെല്‍ഫയര്‍ പാര്‍ട്ടിയുമായി രാഷ്ട്രീയ സഖ്യം ചേരുന്നതിനുളള ചര്‍ച്ചകള്‍ നടക്കുകയും, നീക്കു പോക്കുകള്‍ നടത്തുകയും ചെയ്തിരുന്നു. 

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപിയുമായി കോണ്‍ഗ്രസ് രഹസ്യ ധാരണ ഉണ്ടായിരുന്നു. എന്നിട്ടും അവിടെയെല്ലാം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെ ന്യൂനപക്ഷ ‑ഭൂരിപക്ഷ വര്‍ഗീയതോടെയുള്ള ഒത്തു കളിയില്‍ പ്രതിഷേധീച്ച് പാര്‍ട്ടിയിലെ നിരവധി സാധാരണ പ്രവര്‍ത്തകര്‍ പാര്‍ട്ടി ബന്ധം വിശ്ചേദിച്ചിരിക്കുന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിട്ട് അവരെ പരാജയപ്പെടുത്തി ബിജെപിക്ക് വോട്ടു മറിച്ച സംഭവം ഉണ്ടായി. ഇതിനു ചില നേതാക്കളുടെ സഹായവും ലഭിച്ചിരുന്നതായി അഭിപ്രായം ശക്തമാണ്. വരും ദിവസങ്ങളില്‍ വെല്‍ഫയര്‍ പാര്‍ട്ടി നേതാവിന്‍റെ പ്രസ്ഥാവനയുടെ ചുവടു പിടിച്ച് കൂടുതല്‍ പാര്‍ട്ടി അണികള്‍ രംഗത്തു വരും. ിഇതു സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും.

ENGLISH SUMMARY:Congress argu­ment col­laps­es; The Wel­fare Par­ty said that Mul­lap­pal­ly had a discussion
You may also like this video