തൊടുപുഴ നഗരസഭക്ക് പിന്നാലെ കൊച്ചി കോര്പ്പേറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിലും യുഡിഎഫ്- ബിജെപി ധാരണ. യുഡിഎഫിന് ബിജെപി പിന്തുണ നല്കിയിരിക്കുന്നു. വനിതാ സംവരണമുള്ള ആറ് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലാണ് ബിജെപി പിന്തുണ യുഡിഎഫിന് നല്‍കിയത്. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ബിജെപിയെ വെല്‍ഫയര്‍ പാര്‍ട്ടിയും പിന്തുണയ്ക്കുന്നു. താനൂരിലെ നന്നമ്പ്ര പഞ്ചായത്തില്‍ യുഡിഎഫ് വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യംചേര്‍ന്ന് സ്ഥിരം സമിതി അധ്യക്ഷസ്ഥാനം വെല്‍ഫയര്‍ പാര്‍ട്ടിക്ക് നല്കി. തൊടുപുഴ നഗരസഭയില്‍ യുഡിഎഫ്-ബി.ജെ.പി പരസ്യ കൂട്ടുകെട്ട്. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും പരസ്പരം വോട്ട് ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഒരംഗത്തിന്റെ ഭൂരിപക്ഷത്തില്‍ നഗരസഭ ഭരിക്കുന്ന എല്‍ഡിഎഫ് പരാജയപ്പെട്ടു.തൊടുപുഴയില്‍ മൂന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ യുഡിഎഫിനും രണ്ടെണ്ണം ബിജെപിയും പരസ്പരം വീതിച്ചെടുത്തു.
ENGLISH SUMMARY:Congress-BJP alliance in Kochi Corporation too
You may also like this video