കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന്

Web Desk
Posted on March 16, 2019, 8:13 am

കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന്. സ്ക്രീനിംഗ് കമ്മിറ്റിയിൽ ഭൂരിഭാഗം സീറ്റുകളിലും ധാരണ ആയെങ്കിലും ചില സീറ്റുകളിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. ഈ മണ്ഡലങ്ങളിൽ ഒന്നിലധികം പേരുകളോടെയുള്ള പട്ടിക തെരഞ്ഞെടുപ്പ് സമിതിക്ക് വിട്ടു.

രണ്ടു തവണ സ്ക്രീനിംഗ് കമ്മറ്റി ചേർന്ന് മണിക്കൂറുകൾ ചർച്ച ചെയ്തു. എന്നിട്ടും 16 സീറ്റിലും ഒരു പേര് എന്ന നിലയിലേക്കെത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് ഒന്നിലധികം പേരുകളുള്ളിടത്ത് തീരുമാനം എടുക്കുക തെരഞ്ഞെടുപ്പ് സമിതി ആയിരിക്കും. ആലപ്പുഴ, ഇടുക്കി, ചാലക്കുടി, വടകര, വയനാട്, എറണാകുളം സീറ്റുകളിൽ ആണ് ഒന്നിലധികം പേരുകൾ ഉള്ളത്.