Web Desk

January 20, 2021, 11:21 am

കോണ്‍ഗ്രസ് ത്രിശങ്കുവില്‍ ; ഉമ്മന്‍ചാണ്ടി വന്നാല്‍ രക്ഷപെടുമോ

Janayugom Online

അടുത്ത നിയമസഭാ തെര‍ഞ്ഞെടുപ്പിനായി സംസ്ഥാന കോണ്‍ഗ്രസിന്‍റെ പത്തംഗം മേല്‍നോട്ട സമിതിയുടെ ചെയര്‍മാനായി ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് നിശ്ചയിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശഅ ചെന്നിത്തല നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പ് പ്രതിഷേധവുമായി രംഗത്തു വന്നതിനു പിന്നാലെ ഉമ്മന്‍ചാണ്ടി യുഡിഎഫിനെ നയിച്ചാല്‍ വിജയിക്കുമോയെന്നു കോണ്‍ഗ്രസ് അണികളില്‍ പൊതുസമൂഹത്തിലും ചര്‍ച്ചയാകുന്നു. ഇപ്പോള്‍ ഹൈക്കമാന്‍ഡിന്‍റെ ശക്തമായ വിലക്കുള്ളതിനാല്‍ രമേശ് ചെന്നിത്തല പരസ്യമായി എതിര്‍ക്കുന്നില്ലെങ്കിലും ഐ ഗ്രൂപ്പ് തികച്ചും നിരശായിലാണ്. ചെന്നിത്തലയുടെ വലംകൈയായ ഐഎന്‍റ്റിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍.ചന്ദ്രശേഖരന്‍ പരസ്യമായി തന്നെ വെടിപൊട്ടിച്ചിരിക്കുന്നു.രമേശ് ചെന്നിത്തലയെ നേതൃ സ്ഥാനത്തു നിന്നും ഒഴിവാക്കിയത് തെറ്റായി പോയി എന്നും അഭിപ്രായപ്പെട്ടു. ചന്ദ്രശേഖരനിലൂടെ ഐ വിഭാഗത്തിന്‍റെ മനസിലിരിപ്പാണ് പുറത്തായിരിക്കുന്നത്. 

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍തോറ്റടിഞ്ഞ യുഡിഎഫിന് ഉമ്മന്‍ചാണ്ടിയുടെ വരവ് മൃതസജ്ജീവനി ആകിലെന്ന വിലയരുത്തല്‍ ശക്തമാണ്. അതിനായി നിരവധി കാരണങ്ങളും നിരത്തുന്നുണ്ട്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരുന്നു. ആരോപണങ്ങള്‍ കൊണ്ട് മൂടിയ ഒരു സര്‍ക്കാരിന്റെ നായകനായി നിന്നായിരുന്നു ഉമ്മന്‍ ചാണ്ടി ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും നയിച്ചത്. എന്നിട്ട് കോണ്‍ഗ്രസ് രക്ഷപെട്ടോ. ഉമ്മന്‍ ചാണ്ടി നയിച്ചതു കൊണ്ടോപത്തംഗ സമിതി രൂപീകരിച്ചതുകൊണ്ട് ഡിസിസി പ്രസിഡന്‍റുമാരെ മാറ്റിയതുകൊണ്ടോ ഒന്നും കോണ്‍ഗ്രസ് കേരളത്തില്‍ രക്ഷപെടില്ല. 2016ലെ തെരഞ്ഞെടുപ്പിന് മുമ്പ് അഴിമതി ആരോപണങ്ങള്‍ക്ക് പുറമേ ധാര്‍മിതയുടെ അതിര്‍വരമ്പുകളെല്ലാം ലംഘിക്കപ്പെടുന്ന വിധത്തിലുള്ള ലൈംഗികാരോപണങ്ങളും ഉയര്‍ന്നുവന്നു. എന്നിട്ടും തിരഞ്ഞെടുപ്പ് നയിക്കാന്‍ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയത് ഉമ്മന്‍ ചാണ്ടിയെ ആയിരുന്നു. ഇപ്പോഴിതാ, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ചുമതല ഉമ്മന്‍ ചാണ്ടിയിലേക്ക് എത്തുകയാണ്. 2006 ലെ വിഎസ് അച്യുതാനന്ദന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുന്ന സാഹചര്യമായിരുന്നു യഥാര്‍ത്ഥത്തില്‍ 2011 ല്‍ ഉണ്ടായിരുന്നത്. ഒരു ഭരണ വിരുദ്ധ തരംഗം ഇല്ലായിരുന്നു. എന്നാല്‍ അതിലും കഷ്ടമായിരുന്നു കോണ്‍ഗ്രസിലെ അന്നത്തെ സ്ഥിതി.അന്നും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസും യുഡിഎഫും തിരഞ്ഞെടുപ്പിനെ നേരിട്ടത്. 140 സീറ്റില്‍ യുഡിഎഫിന് ആകെ ലഭിച്ചക് 72 സീറ്റുകളായിരുന്നു. പലയിടത്തും ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.
ആരോപണശരങ്ങള്‍ഇത്രയേറെ ആരോപണങ്ങള്‍ കേട്ട മറ്റൊരു സര്‍ക്കാരും കേരളം ഭരിച്ചിട്ടുണ്ടാവില്ല- ഇതായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസ്ഥ. പ്രത്യേകിച്ചും സര്‍ക്കാരിന്റെ അവസാന കാലങ്ങളില്‍. അഴിമതി ആരോപണങ്ങളും ലൈംഗികാരോപണങ്ങളും കോണ്‍ഗ്രസിനേയും സര്‍ക്കാരിനേയും അടിമുടിഗ്രസിച്ചിരിക്കുകയായിരുന്നു . 

2016 ലെ തിരഞ്ഞെടുപ്പിലും ഉമ്മന്‍ ചാണ്ടി തന്നെ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും നയിച്ചു. യുഡിഎഫിന് ആകെ ലഭിച്ചത് 47 സീറ്റുകളായിരുന്നു. 2006 ലേതിലും മെച്ചമെന്ന് മുന്നണിയ്ക്ക് അവകാശപ്പെടാവുന്ന വിജയം. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാവുകയാണ് ചെയ്തത്.22 ല്‍ ഒതുങ്ങിയ കോണ്‍ഗ്രസ്

2016 ലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കേരളം കണ്ടത്. 2011 ല്‍ 39 സീറ്റില്‍ വിജയിച്ച പാര്‍ട്ടി വെറും 22 സീറ്റിലേക്ക് ഒതുങ്ങി. 87 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിയുടെ സ്ഥിതിയായിരുന്നു അന്ന് കേരളം കണ്ട്ത്. 24 സീറ്റില്‍ മത്സരിച്ച മുസ്ലീം ലീഗ് പോലും 18 സീറ്റുകളില്‍ വിജയിച്ചിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാധിത്വം ഏറ്റെടുത്ത് പ്രതിക്ഷനേതാവ് സ്ഥാനം പോലും വേണ്ടാന്നുവെച്ചു. 

തുടര്‍ന്ന് യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ അദ്ദേഹം വിസമ്മതിച്ചു. പ്രതിപക്ഷ നേതാവാകാനില്ലന്നും വ്യക്തമാക്കി. അങ്ങനെയാണ് രമേശ് ചെന്നിത്തല സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായി സ്ഥാനമേല്‍ക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല പരാജയമാണെന്നു കോണ്‍ഗ്രസുകാരു പോലും പറഞ്ഞു തുടങ്ങി. മുസ്ലീം ലീഗിന് ഒരു കാരണവശാലും ചെന്നിത്തലയോട് പൊുരത്തപ്പെട്ടു പോകുവാന്‍ കഴിഞ്ഞില്ല. പരസ്യമായി തന്നെ അവര്‍ ചെന്നിത്തലയുടെ സംഘപരിവാറുകളുമായുള്ള ബന്ധത്തെകുറിച്ച് പറയുകയുംചെയ്തു. പിന്നീട് ഏറെ നാള്‍ ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തില്‍ സജീവമാകാതെ മാറി നില്‍ക്കുകയായിരുന്നു. ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും ഇതിനിടയില്‍ . എഐസിസി ജനറല്‍ സെക്രട്ടറിയായി ആന്ധ്രയുടെ ചുമതലകളുമായി പ്രവര്‍ത്തിച്ചു.ആഡ്രാ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖരറെഡ്ഡിയുടെ മകന്‍ ജഗ്മോഹനെ കോണ്‍ഗ്രസില്‍ തിരികെ കൊണ്ടുവരാനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന് അതിനു കഴിഞ്ഞില്ല. വികനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയ എല്‍ഡിഎഫ് സര്‍ക്കിനെതിരെ ഏറ്റവും മേച്ഛമായ തരത്തിലുള്ള പ്രചരണമാണ് കോണ്‍ഗ്രസും, യുഡിഎഫും, ബിജെപിയും അഴിച്ചു വിട്ടുത്. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ അതു ചെവിക്കൊണ്ടില്ല, എല്‍ഡിഎഫ് വന്‍ വിജയമാണ് നേടിയത്. സര്‍ക്കാരിനുള്ള പിന്തുണയായി തെരഞ്ഞെടുപ്പ് വിജയത്തെ കാണേണ്ടതാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അപ്രതീക്ഷിതമായ തിരിച്ചടിയാണ് നേരിട്ടത്. യുഡിഎഫിന്‍റെ ഉറച്ച കോട്ടകള്‍ പോലും തകര്‍ന്നു.

സംസ്ഥാനത്ത് യുഡിഎഫ് ബിജെപിയുമായി തെരഞ്ഞെടുപ്പില്‍ പഹസ്യമായും, പരസ്യമായും ധാരണ ഉണ്ടായിട്ടും കനത്ത തിരിച്ചിടിയാണ് നേരിടേണ്ടി വന്നത്. തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി മുന്‍ നിരയില്‍ ഉണ്ടായിരുന്നില്ല എന്ന് പറയാന്‍ ആവില്ല. അദ്ദേഹത്തിന്‍റെ സ്വന്തം ജില്ലയായ കോട്ടയം ജില്ലയില്‍ അദ്ദേഹം സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം എത്തുകയും ചെയ്തു. എന്നിട്ടും കോട്ടയമുള്‍പ്പെടെയുള്ള യുഡിഫ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും മുന്നണി ശിഥിലമായി.വീണ്ടും വന്നാല്‍തദ്ദേശ തിരഞ്ഞെടുപിലെ തിരിച്ചടിയോടെയാണ് ഉമ്മന്‍ ചാണ്ടി യുഡിഎഫ് നേതൃത്വത്തിലേക്ക് തിരികെ എത്തണം എന്ന മുറവിളി ഉയര്‍ന്നത്. വെല്‍ഫെയര്‍ ബന്ധത്തിലൂടെ നഷ്ടപ്പെട്ടുപോയ മധ്യകേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ ഉമ്മന്‍ ചാണ്ടിയെ മുന്‍നിര്‍ത്തി തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും. എന്നാല്‍, സംസ്ഥാനത്ത് ഒരു തരംഗം സൃഷ്ടിച്ചെടുക്കാന്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് സാധിക്കുമോ എന്ന ചോദ്യവും ബാക്കി നില്‍ക്കുകയാണ് 2016 ല്‍ യുഡിഎഫിനേയും, കോണ്‍ഗ്രസിനേയും മുന്നില്‍ നിന്ന് നയിച്ചിട്ടും വലിയ നഷ്ടമേ ഉണ്ടായിട്ടുള്ളു. അങ്ങനെയൊരാള്‍ കാലങ്ങളായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ഏറെക്കുറേ മാറി നിന്ന് തിരികെ വരുമ്പോള്‍ എന്ത് സൃഷ്ടിക്കാന്‍ പോകുന്നത് എന്ന് തന്നെയാണ് കേരളത്തിലെ ജനങ്ങളും ഉറ്റുനോക്കുന്നത്. കൂടാതെ കോണ്‍ഗ്രസ് സംഘടനാപരനായി ഏറെ ദൗര്‍ബല്യത്തിലാണ്.

ഗ്രൂപ്പ്, ജാതി നോക്കി ജംബോകമ്മിറ്റികള്‍ ഉണ്ടെങ്കിലും അവരാരും പ്രവര്‍ത്തിക്കാറില്ല. തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയാണ് യുഡിഎഫിനെ നയിക്കുന്നത് എങ്കില്‍, എന്‍എസ്എസിന് കടുത്ത എതിര്‍പ്പുണ്ടാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് താക്കോല്‍ സ്ഥാനത്തിന് വേണ്ടി എന്‍എസ്എസ് നടത്തിയ കലഹങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. എന്‍എസ്എസ് സമ്മര്‍ദ്ദിതന് അന്നു ഉമ്മന്‍ചാണ്ടിയും, കോണ്‍ഗ്രസും മുട്ടു മടക്കി. അതിനൊടുവിലാണ് ചെന്നിത്തല മന്ത്രിസഭയില്‍ എത്തുന്നതും ആഭ്യന്തര മന്ത്രിയാകുന്നതും. ഇതു കേരളീയ സമൂഹം കണ്ടതാണ്. ഇനി ഒരു പരാജയം കൂടി ഏറ്റുവാങ്ങാന്‍ തക്ക പ്രാപ്തി കേരളത്തിലെ യുഡിഎഫിനും കോണ്‍ഗ്രസിനും ഇല്ല. ഉമ്മന്‍ ചാണ്ടിയ്ക്കും അത് അസഹനീയമായിരിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ വീടിരിക്കുന്ന പഞ്ചായത്തില്‍ പോലും ഇടതുമുന്നണി ഭരണം പിടിച്ചെടുത്തിരുന്നു. അമ്പത് വര്‍ഷത്തെ ചരിത്രത്തില്‍ പുതുപ്പള്ളി മണ്ഡലത്തിലും എല്‍ഡിഎഫ് ലീഡ് നേടുകയും ചെയ്തിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫ് ഉജ്ജ്വല വിജയം നേടി. കോട്ടയം ജില്ലയില്‍ ഉമ്മന്‍ചാണ്ടി ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനം നടത്തിയത്. എന്നിട്ടും പരാജയമാണ് സംഭവിച്ചത്. രമേശ് ചെന്നിത്തലയ്ക്ക് സ്വന്തം പഞ്ചായത്തായ ചെന്നിത്തല‑തൃപ്പെരുംതുറ പഞ്ചായത്തില്‍ സ്വന്തം വാര്‍ഡില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല.ഹരിപ്പാട് നിയോജക മണ്ഡലത്തിലും എല്‍ഡിഎഫ് വന്‍ മുന്നേറ്റമാണ് നടത്തിയത്. യുഡിഎഫിന്‍റ പരമ്പരാഗത പ്രദേശങ്ങളില്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു മുന്നോട്ടു പോകുന്നതാണ്കാണുവാന്‍ കഴിഞ്ഞത്. മുസ്ലീം ലീഗിന്‍റെ കടുത്തസമ്മര്‍ദ്ദത്തെതുടര്‍ന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടു വന്നിരിക്കുന്നത്. അതിലൂടെ ചെന്നിത്തലയെ ഒഴിവാക്കാനുള്ള തന്ത്രവും വിജയിച്ചിരിക്കുന്നു.

Eng­lish Sum­ma­ry : Is con­gress safe if Ommen Chandy comes

You may also like this video :