Janayugom Online
Fraud

സഹകരണ സംഘം ക്രമക്കേട്, തെളിവെടുപ്പ് തുടങ്ങുന്നു

Web Desk
Posted on November 15, 2017, 10:31 pm

ശൂരനാട്: കോണ്‍ഗ്രസിന്റെ മുന്‍ കെപിസിസി സെക്രട്ടറിയും ഇപ്പോള്‍ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വനിത പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ്സ് നിയന്ത്രണത്തിന്‍ കീഴിലുണ്ടായിരുന്ന സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച വിജിലന്‍സ് അന്വേഷണം പുരോഗമിയ്ക്കുന്നു. കുന്നത്തൂര്‍ താലൂക്ക് റസിഡന്‍ഷ്യല്‍ സഹകരണ സംഘത്തിന്റെ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചാണ് വിജിലന്‍സിന്റെ സാമ്പത്തിക വിഭാഗം അന്വേഷണം നടത്തുന്നത്. നിക്ഷേപകരുടെ പേരില്‍ വായ്പ ഇനത്തില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയതാണ് കേസിനാസ്പദം. കേസുമായി ബന്ധപ്പെട്ട തെളിവു ശേഖരണം ഈ മാസം 21, 22, 23 തീയതികളില്‍ ശാസ്താംകോട്ട റസ്റ്റ് ഹൗസില്‍ വച്ചാണ് നടക്കുക. രാവിലെ 10 മുതല്‍ അഞ്ചുവരെയാണ് സമയം. തട്ടിപ്പിനിരയായവര്‍, പണം നഷ്ടപ്പെട്ടവര്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരായി തെളിവുകളും രേഖകളും സമര്‍പ്പിയ്ക്കാം. സൊസൈറ്റി യേക്കുറിച്ച് മറ്റ് പരാതികള്‍ ഉള്ളവര്‍ക്കും ഹാജരാകാവുന്നതാണെന്ന് കൊല്ലം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പി ജോസി ചെറിയാന്‍അറിയിച്ചു.