Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
പുളിക്കല്‍ സനില്‍രാഘവന്‍

June 11, 2021, 5:16 pm

കോൺഗ്രസ് ഗ്രൂപ്പ് മാനേജർമാർ അമർഷത്തിൽ; സുധാകരനെതിരെ ഗ്രൂപ്പുകൾ ഒന്നിക്കുന്നു

Janayugom Online

ഗ്രൂപ്പുകളെ മറികടന്നുള്ള പ്രതിപക്ഷനേതാവ്, കെപിസിസി പ്രസിഡൻറ്, വർക്കിംഗ് പ്രസിഡൻറുമാർ എന്നിവരെ നിയമിച്ചകോൺഗ്രസ് ഹൈക്കമാൻറിൻറെ തീരുമാനത്തിൽ സംസ്ഥാനത്ത് കടുത്ത അമർഷമാണ് കോൺഗ്രസിലെ ഗ്രൂപ്പു മാനേജർമാർക്ക്. അതേസമയം യുഡിഎഫ് കൺവീനറെ നിശ്ചയിക്കാനുള്ള ചർച്ചകളിലേക്കു കോൺഗ്രസ് ഹൈക്കമാൻഡ് കടക്കുന്നതോടെ ഗ്രൂപ്പുകൾ സമ്പൂർണ നിസ്സഹകരണത്തിലാണ്. ഹൈക്കമാൻഡ് തന്നെ യുഡിഎഫ് കൺവീനറെ നിയമിക്കട്ടെ എന്ന നിലപാടാണ് ഗ്രൂപ്പുകൾ. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് എന്നിവരുടെ നിയമനങ്ങളിലെന്ന പോലെ കൺവീനറുടെ കാര്യത്തിലും ഗ്രൂപ്പ് താൽപര്യങ്ങൾ നോക്കില്ലെന്നുതന്നെയാണ് ഗ്രൂപ്പു നേതാക്കളുടെ നിലപാടുംയ കൺവീനറെ കൂടി നിയമിച്ചാൽ, കേരളത്തിൽ കോൺഗ്രസിനു പുതിയ മുഖം നൽകാനുള്ള ഹൈക്കമാൻഡിന്റെ ദൗത്യം പൂർത്തിയാവും. കൺവീനർ ആരാകണമെന്നതു സംബന്ധിച്ചു ഘടകകക്ഷികളുടെ അഭിപ്രായം വരുംദിവസങ്ങളിൽ തേടും. തീരുമാനം അടിച്ചേൽപിക്കില്ലെന്നും ഘടകകക്ഷികളുമായും ഗ്രൂപ്പ് നേതാക്കളുമായും കൂടിയാലോചിച്ച് സമവായമുണ്ടാക്കാൻ ശ്രമിക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഇതിനായി ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ നിയോഗിക്കും. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എന്നിവരുമായും അദ്ദേഹം ചർച്ച നടത്തും. സംസ്ഥാന നേതാക്കൾ ഒറ്റപ്പേര് നിർദേശിക്കുമെന്ന പ്രതീക്ഷ ഹൈക്കമാൻഡിനില്ല. പ്രതിപക്ഷ നേതാവിന്റെ നിയമനത്തിലുള്ള പരിഭവം മാറാത്ത ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റായി ആരെയും നിർദേശിച്ചിരുന്നില്ല. 

കെ സുധാകരനെ കെപിസിസി അധ്യക്ഷനായി അവരോധിച്ചതോടെ എ, ഐ ഗ്രൂപ്പുകൾക്കുമേൽ ഹൈക്കമാൻഡ് വിജയം അസന്ദിഗ്ധമായി. എന്നാലും ഗ്രൂപ്പുകൾ മുറിവേറ്റിരിക്കകുയാണ്ഗ്രൂപ്പുകളുടെ അമർഷവും തലമുറമാറ്റം ‘തലവെട്ടലിൽ’ ഒതുങ്ങിയതും കോൺഗ്രസിനെ കൂടുതൽ അസ്വസ്ഥമാക്കും. ഗ്രൂപ്പുകൾക്ക് അതീതമായി ഒറ്റക്കെട്ടായി നയിക്കുമെന്നാണ് കെ സുധാകരൻ രാഹുൽ ഗാന്ധിക്ക് നൽകിയ ഉറപ്പ്. ഗ്രൂപ്പുകൾക്കുമീതെ ഹൈക്കമാൻഡ് രംഗത്തിറക്കിയ വി എം സുധീരൻ പാതിവഴിയിൽ പിൻവാങ്ങി. ശരിക്കും ഹൈക്കമാൻഡ് നോമിനിയായി വന്ന മുല്ലപ്പള്ളി രാമചന്ദ്രനാകട്ടെ ചങ്ക് കലങ്ങിയാണ് ഇന്ദിരാഭവന്റെ പടിയിറങ്ങിയത്. സുധീരനും മുല്ലപ്പള്ളിക്കും കടക്കാൻ കഴിയാത്ത കടമ്പ കെ സുധാകരൻ എങ്ങനെ മറികടക്കും? എന്ന ചോദ്യം ഉയരുന്നുണ്ട്. പ്രതിപക്ഷ നേതാവിന്റെ നിയമനത്തിലൂടെ ചെന്നിത്തലയാണ് അപമാനിതനായതെങ്കിൽ ഇപ്പോൾ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഒരുപോലെ മുറിവേറ്റു. കെ സുധാകരനു മുമ്പിലുള്ള പ്രധാന വെല്ലുവിളിയും ഇവരെ നേരിടുകയെന്നതാണ്. സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് വരാതിരിക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ആവുന്ന പണിയെല്ലാം എടുത്തു. മുല്ലപ്പള്ളിക്കു പകരം ആരുടെയും പേര് നിർദേശിക്കാതെ അമർഷം വെളിവാക്കിയെങ്കിലും അത് ഹൈക്കമാൻഡിനെ ചൊടിപ്പിച്ചതേയുള്ളൂ. ഏറ്റവും ഒടുവിൽ കൊടിക്കുന്നിൽ സുരേഷ് ആയാലും തരക്കേടില്ലെന്ന ധ്വനി ഇരുവരും നൽകിയെങ്കിലും അതും ഹൈക്കമാൻഡ് ചെവിക്കൊണ്ടില്ല. ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും ആയുധമാക്കിയാണ് കെ സുധാകരനെ അധ്യക്ഷനാക്കിയത്. സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ ഹൈക്കമാൻഡിന്റെ സർജിക്കൽ സ്ട്രൈക്കിൽ മൂന്ന് മുതിർന്ന നേതാക്കൾക്കാണ് സ്ഥാനം പോയത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും കടുത്ത അമർഷത്തിലാണ്. ഇവർ അമർഷത്തിലാണെന്ന് അറിയാമെങ്കിലും ഹൈക്കമാൻഡ് തൽക്കാലം സ്വന്തം തീരുമാനവുമായി മുന്നോട്ടു പോകുകയാണ്. ഹൈക്കമാൻഡ് സ്വന്തംഇഷ്ടപ്രകാരമാണ് കാര്യങ്ങൾ നോക്കുന്നത്, ഗ്രൂപ്പകളെ പരിഗണിക്കുന്നേയില്ല. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് പദം ഒഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തി. ഇതിനു വ്യാഖ്യാനങ്ങൾ ഏറെപറയാനുണ്ടെങ്കിലും, കേന്ദ്ര നേതൃത്വത്തിന്റെ സമീപനങ്ങളിലെ പ്രതിഷേധമെന്ന നിലയിൽ കൂടിയാണ് ഈ കൂടിക്കാഴ്ച്ചയെ കണക്കാക്കപ്പെടുന്നത്. തങ്ങളെ ഇരുട്ടിൽ നിർത്തിയുള്ള തീരുമാനങ്ങളിലുള്ള അതൃപ്തിയാണ് പുകയുന്നത്. നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഇന്ദിരാ ഭവനിൽ എത്തി മുല്ലപ്പള്ളിയെ കാണുകയായിരുന്നു. ല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലെ സൗഹൃദ സന്ദർശനമാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നടത്തിയത് എന്നാണ് ഔദ്യോഗിക ഭാഷ്യം. 

നിയമസഭാ തിരഞ്ഞെടുപ്പു തോൽവിയെത്തുടർന്നു പല കാരണങ്ങളാൽ മുറിവേറ്റിരിക്കുന്നവരാണ് മൂന്നു പേരും അതിനാൽ ഈകൂട്ടിക്കാഴ്ചക്ക് ഏറെ രാഷട്രീയ പ്രധാന്യവും കാണുന്നു3 വർക്കിങ് പ്രസിഡന്റുമാരെ നിശ്ചയിച്ചതു നേതാക്കൾ മൂന്നു പേരും മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്നു ചർച്ചകളിൽ വ്യക്തമായി. പ്രസിഡന്റ് സ്ഥാനത്തേക്ക് അഭിപ്രായം ചോദിച്ചപ്പോൾ നേതാക്കൾ സഹകരിക്കാത്തതിൽ ഹൈക്കമാൻഡിന് കടുത്ത എതിർപ്പാണ് ഉണ്ടായിരുന്നത്. കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നു എന്നല്ലാതെ വർക്കിങ് പ്രസിഡന്റുമാരെ ഒപ്പം നിയോഗിക്കുമെന്ന് ഈ ഉന്നത നേതാക്കളെ അറിയിച്ചിരുന്നില്ല. ചെന്നിത്തലയേയും, ഉമ്മൻചാണ്ടിയേയും അവഗണിക്കുന്നതിൽ പരാതിപ്പെട്ട് എഐ വിഭാഗങ്ങൾ കേന്ദ്ര നേതൃത്വത്തിനു പരാതികൾ നൽകിയിട്ടുണ്ട്. കെപിസിസി, ഡിസിസി, പുനഃസംഘടനയിലും ഇതേ സമീപനം തുടർന്നാൽ കടുത്ത പ്രതികരണങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണു ഗ്രൂപ്പ് നേതൃത്വങ്ങൾ നൽകുന്നത്. അതേസമയം മുറിവേറ്റ നേതാക്കളെ കണ്ട് സഹകരണം തേടുകയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എല്ലാ നേതാക്കളെയും അദ്ദേഹം കണ്ടിട്ടുണ്ട്. കെപിസിസി പ്രസിഡന്റായി കെ. സുധാകരൻ എംപി 16 ചുമതലയേൽക്കുമെന്നാണ് അറിയുന്നത്. ഉമ്മൻ ചാണ്ടി ഉൾപ്പെടെ മുതിർന്ന നേതാക്കളെ സന്ദർശിച്ചു പിന്തുണ തേടി. കെപിസിസി മുൻ പ്രസിഡന്റ് വി എം. സുധീരനുമായും കൂടിക്കാഴ്ച നടത്തി. രമേശ് ചെന്നിത്തലയെ കഴിഞ്ഞ ദിവസം വീട്ടിലെത്തി കണ്ടിരുന്നു.
eng­lish summary;Congress Groups unite against Sudhakaran
YOU MAY ALSO LIKE THIS VIDEO;