November 29, 2022 Tuesday

Related news

November 29, 2022
November 29, 2022
November 29, 2022
November 29, 2022
November 27, 2022
November 27, 2022
November 27, 2022
November 27, 2022
November 27, 2022
November 27, 2022

ഹരിയാനയിലെ മെഗാ പ്രതിപക്ഷ സമ്മേളനത്തില്‍ കോണ്‍ഗ്രസിന് ക്ഷണമില്ല

Janayugom Webdesk
ന്യൂഡൽഹി
September 23, 2022 9:35 pm

മുൻ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിന്റെ 129ാം ജന്മദിന ആഘോഷത്തോടനുബന്ധിച്ച് ഞായറാഴ്ച ഹരിയാനയിൽ നടക്കുന്ന പ്രതിപക്ഷ സമ്മേളനത്തിൽ കോൺഗ്രസിന് ക്ഷണമില്ല. പാർട്ടിയെ ഇതുവരെ ക്ഷണിച്ചിട്ടില്ലെന്ന് ബിഹാറിലെ ഭരണകക്ഷിയായ ജനതാദൾ യുണൈറ്റഡിന്റെ മുതിർന്ന നേതാവ് കെസി ത്യാഗി പറഞ്ഞു.
“നിതീഷ് കുമാറിന്റെ ഐക്യ പദ്ധതിക്ക് കീഴിൽ, കോൺഗ്രസ്, മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, ഇടത് പാർട്ടികൾ, തെലങ്കാനയിലെ കെ ചന്ദ്രശേഖർ റാവു, അരവിന്ദ് കെജ്‌രിവാൾ എല്ലാവരും ഉൾപ്പെടുന്നുവെന്നും ത്യാഗി പറഞ്ഞു.
“രാഷ്ട്രീയ തൊട്ടുകൂടായ്മ എന്ന ആശയം ഞങ്ങൾ അംഗീകരിക്കുന്നില്ല. ഹരിയാനയിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി കൈകോർക്കാൻ തയ്യാറാണെന്ന് ഓം പ്രകാശ് ചൗട്ടാല പറഞ്ഞു കഴിഞ്ഞു,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഫത്തേഹാബാദ് ആഘോഷങ്ങളുടെ പിറ്റേന്ന് സെപ്തംബർ 26 ന് കുമാറും ലാലു പ്രസാദ് യാദവും ഡൽഹിയിൽ സോണിയാ ഗാന്ധിയെ കാണുമെന്ന് ത്യാഗി സ്ഥിരീകരിച്ചു. “പരിപാടി ഏതാണ്ട് സജ്ജമായിക്കഴിഞ്ഞു, അനിഷ്ടകരമായ ഒന്നും സംഭവിച്ചില്ലെങ്കിൽ യോഗം നടക്കും,” ത്യാഗി പറഞ്ഞു.
സെപ്‌റ്റംബർ 25ന് മെഗാ മീറ്റിലേക്ക് മിക്ക പ്രതിപക്ഷ പാർട്ടികളെയും ക്ഷണിച്ചിട്ടുണ്ട്. തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെ, നാഷണൽ കോൺഫറൻസ് ഫാറൂഖ് അബ്ദുള്ള, സിപിഎമ്മിന്റെ സീതാറാം യെച്ചൂരി എന്നിവരിൽ നിന്ന് അനുകൂലമായ പ്രതികരണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Eng­lish Sum­ma­ry: Con­gress has not been invit­ed to the mega oppo­si­tion meet­ing in Haryana

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.