രാജ്യത്തെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് മൂന്നാമതും ഡല്‍ഹിയില്‍ വട്ടപൂജ്യം. പാര്‍ട്ടി ആസ്ഥാനം ഇരിക്കുന്ന ഇവിടെ കോണ്‍ഗ്രസ് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. തുടര്‍ച്ചയായ മൂന്നാം തവണയും ഡല്‍ഹി നിയമസഭ കോണ്‍ഗ്രസ് മുക്തമായിരിക്കുന്നു. വട്ടപൂജ്യമായ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടിയാണ്.
ഒരേയൊരിടത്ത് മാത്രമാണ് രണ്ടാംസ്ഥാനത്തെങ്കിലും എത്താന്‍ കഴിഞ്ഞത്. കസ്തൂര്‍ബാ നഗറിലാണ് ബിജെപിയുടെ നീരജ് ബസോയ്ക്ക് പിന്നില്‍ രണ്ടാംസ്ഥാനത്തെങ്കിലും എത്താന്‍ കോണ്‍ഗ്രസിനായത്. അഭിഷേക് ദത്തായിരുന്നു ഇവിടെ മത്സരിച്ചത്. ആപ്പുമായുള്ള സഖ്യം അവസാനിപ്പിച്ച് ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസ് ആകെ ആശ്വസിക്കാനുള്ള വോട്ട് വിഹിതത്തിലെ വര്‍ധന മാത്രമാണ്.
കഴിഞ്ഞ തവണ 4.26 ശതമാനം വോട്ടുണ്ടായിരുന്നത് ഇത്തവണ രണ്ട് ശതമാനം വര്‍ധിച്ചു. എഴുപതംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ കടപുഴക്കിയാണ് ബിജെപി അധികാരത്തിലേക്ക് കുതിച്ചത്. 48സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ എഎപി 22മണ്ഡലങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.